ad
Deshabhimani

എല്‍ഡിഎഫ് പ്രതിഷേധം

കൗണ്‍സിലര്‍ക്കുനേരെ ജീവനക്കാരന്റെ അസഭ്യവര്‍ഷവും കൈയേറ്റശ്രമവും

LDF

എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ കട്ടപ്പന നഗരസഭ ഓഫീസില്‍ പ്രതിഷേധിച്ചപ്പോള്‍

വെബ് ഡെസ്ക്

Published on Jul 15, 2026, 12:15 AM | 1 min read

കട്ടപ്പന

നഗരത്തിലെ അനധികൃത നിര്‍മാണം സംബന്ധിച്ച പരാതിയുടെ നടപടിക്രമം അന്വേഷിക്കാനെത്തിയ കൗണ്‍സിലര്‍ക്കുനേരെ നഗരസഭ ജീവനക്കാരന്റെ അസഭ്യവര്‍ഷവും കൈയേറ്റശ്രമവും. സംഭവത്തില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസില്‍ പ്രതിഷേധിച്ചു. നഗരസഭ പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ മുഹമ്മദ് അജ്മലിനെതിരെ എല്‍ഡിഎഫ് ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ ബേബി കുര്യന്‍ ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി എന്നിവര്‍ക്കും കട്ടപ്പന പൊലീസിലും പരാതി നല്‍കി. കട്ടപ്പന മണ്ണൂര്‍ പി കെ ജോസിന്റെ കെട്ടിടത്തോടുചേര്‍ന്ന് മറ്റൊരാള്‍ അനധികൃത നിര്‍മാണം നടത്തുന്നതായി കാട്ടി ജൂണ്‍ 12ന് ഇദ്ദേഹം നഗരസഭയ്ക്ക് പരാതി നല്‍കിയിരുന്നു. ഈവിഷയം ബേബി കുര്യന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം ഓവര്‍സീയര്‍ നടത്തിയ അന്വേഷണത്തില്‍ നിര്‍മാണം അനധികൃതമാണെന്ന് കണ്ടെത്തിയെങ്കിലും ഒരുമാസം പിന്നിട്ടിട്ടും തുടര്‍നടപടി ഉണ്ടായില്ല. ഇതിനിടെ അനധികൃതമായി കൂടുതല്‍ ഭാഗങ്ങളില്‍ നിര്‍മാണം നടത്തിയതായും ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം തിരക്കാന്‍ തിങ്കള്‍ പകല്‍ ഓഫീസിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥന്‍ അസഭ്യവര്‍ഷവും കൈയേറ്റശ്രമം നടത്തിയത്. ​

കൗണ്‍സിലര്‍മാര്‍ 
പരാതി നല്‍കി

കൗണ്‍സിലര്‍ക്കുനേരെ അസഭ്യവര്‍ഷവും കൈയേറ്റശ്രമവും നടത്തിയ ഉദ്യോഗസ്ഥനെതിരെ അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി. ജനപ്രതിനിധിയെന്ന പരിഗണന നല്‍കാതെയാണ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം. കൂടാതെ, കൈക്കൂലി വാങ്ങിയാണ് അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കിയതെന്നും സംശയിക്കുന്നു. ഉദ്യോഗസ്ഥന്‍ ജോലിചെയ്ത കാലയളവില്‍ അനുമതി നല്‍കിയ നിര്‍മാണങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണം. വിഷയത്തില്‍ അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ നഗരസഭ ഓഫീസ് പടിക്കല്‍ സമരം ആരംഭിക്കുമെന്നും കൗണ്‍സിലര്‍മാരായ വി ആര്‍ സജി, കെ പി സുമോദ്, സി ആര്‍ മുരളി, ടിജി എം രാജു, ഷാജി കൂത്തോടിയില്‍, ബിന്ദുലത രാജു, സിജി അജേഷ്, അതുല്യ ഗോപേഷ്, രെജി ബിജു, സോബി ബേബി, മഞ്ജു സുരേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home