ad
Deshabhimani

കുതിച്ചൊഴുകി ജലപ്രവാഹം

anchuruli
വെബ് ഡെസ്ക്

Published on Aug 05, 2026, 12:30 AM | 1 min read

കട്ടപ്പന

അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തില്‍ തുരങ്കത്തില്‍നിന്ന് ഇടുക്കി ജലാശയത്തിലേക്കുള്ള വെള്ളച്ചാട്ടം കാഴ്ചവിരുന്നാകുന്നു. കനത്തമഴയില്‍ ഇരട്ടയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ തുരങ്കം നിറഞ്ഞാണ് വെള്ളം ഒഴുകിയെത്തുന്നത്. നിരവധിയാളുകളാണ് കാഴ്ച കാണാന്‍ ഇവിടെയെത്തുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് വരെ നീരൊഴുക്ക് നിലച്ച് ടണല്‍മുഖം വറ്റിവരണ്ട നിലയിലായിരുന്നു. ഏതാനുംദിവസങ്ങളായി തുടരുന്ന തീവ്രമഴയില്‍ നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചു. ടണല്‍മുഖത്തുനിന്ന് 50 അടിയോളം താഴ്ചയിലേക്ക് വെള്ളം പതിക്കുന്നതും ഇടുക്കി ജലാശയ കാഴ്ചകളുമാണ് അഞ്ചുരുളിയിലെ പ്രധാന ആകര്‍ഷണം. ജലനിരപ്പുയര്‍ന്നതോടെ അണക്കെട്ടില്‍ മത്സ്യബന്ധനവും സജീവമായി. തദ്ദേശീയരായ നിരവധി പേരാണ് മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തുന്നത്. വിനോദസഞ്ചാര കേന്ദ്രത്തിലെ വൃഷ്ടി പ്രദേശങ്ങളിലും മുനമ്പിന്റെ പരിസരത്തുമായി നിരവധിപേര്‍ മീന്‍പിടിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home