ad
Deshabhimani

നിലവാരമുള്ള റോഡുകള്‍ ഇടുക്കിക്ക് 
മുതല്‍ക്കൂട്ട്: മന്ത്രി റോഷി

വെളളയാംകുടി
avatar
സ്വന്തം ലേഖകൻ

Published on Mar 01, 2026, 12:15 AM | 1 min read

കട്ടപ്പന

മികച്ച റോഡുകള്‍ ജില്ലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കക്കാട്ടുകട-–നത്തുകല്ല് ബൈപാസ് റോഡിന്റെ ഒന്നാംറീച്ചായ വെള്ളയാംകുടി–കക്കാട്ടുകട ബൈപ്പാസ് റോഡിന്റെ നിര്‍മാണവും നിര്‍മാണം പൂര്‍ത്തീകരിച്ച കട്ടപ്പന–മാനാന്തടം–ഭജനമഠം റോഡും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യാന്തര നിലവാരത്തില്‍ മലയോര ഹൈവേ യാഥാര്‍ഥ്യമായി.

കട്ടപ്പന- തേനി തുരങ്കപാതയും ഭാവിയില്‍ സാധ്യമാകും. കട്ടപ്പനയുടെ ഉപനഗരമായി വെള്ളയാംകുടി മാറുകയാണ്. കട്ടപ്പനയിലെ റിങ്‍റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കും. 17 പാതകള്‍ ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കാനുള്ള ടെന്‍ഡര്‍ പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി നയിച്ച നവകേരള സദസില്‍ എല്‍ഡിഎഫ് നേതാക്കള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നും മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിലുമാണ് വെള്ളയാംകുടി–കക്കാട്ടുകട റോഡിന് ആറുകോടി രൂപ അനുവദിച്ചത്. നത്തുകല്ല്‌–വെള്ളയാംകുടി, കക്കാട്ടുകട–വെള്ളയാംകുടി എന്നീ രണ്ട് റീച്ചുകളിലായാണ് നിര്‍മാണം. ഇതില്‍ ടെന്‍ഡര്‍ പൂര്‍ത്തിയായ 4.5 കിലോ മീറ്റര്‍ കക്കാട്ടുകട–വെള്ളയാംകുടി റീച്ചിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. എട്ട് മീറ്റര്‍ വീതിയില്‍ 5.5 മീറ്റര്‍ ടാറിങ്ങും 2.5 മീറ്റര്‍ ഇരുവശങ്ങളിലുമായി കോണ്‍ക്രീറ്റും ചെയ്യും. എംഎല്‍എയുടെ പ്രദേശിക വികസന ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചാണ് മാനാന്തടം–ഭജനമഠം റോഡ് പൂര്‍ത്തീകരിച്ചത്. നേതാക്കളായ വി ആര്‍ സജി, വി ആര്‍ ശശി, അഡ്വ. മനോജ് എം തോമസ്, ഷാജി കൂത്തോടി, കെ പി സുമോദ്, ടോമി ജോര്‍ജ്, സുനിജ ശശീധരന്‍,രതീഷ്‌ വരകുമല തുടങ്ങിയവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home