ad
Deshabhimani

വ്യാപക കൃഷിനാശം

കാട്ടാനപ്പേടിയില്‍ കോവില്‍മല

kattaana

കോവില്‍മലയില്‍ കാട്ടാന കൃഷിനാശമുണ്ടാക്കിയ പുരയിടം

വെബ് ഡെസ്ക്

Published on May 31, 2026, 12:15 AM | 1 min read

കട്ടപ്പന

കാഞ്ചിയാര്‍ കോവില്‍മലയിലെ ജനവാസ മേഖലയില്‍ കാട്ടാന കൃഷിനാശമുണ്ടാക്കി. പുതുപ്പറമ്പില്‍ വീണ ഷാജിയുടെ പുരയിടത്തിലെ ഏലം, വാഴ തുടങ്ങിയ വിളകള്‍ നശിപ്പിച്ചു. വെള്ളി രാത്രിയോടെയാണ് കാട്ടാന മേഖലയിലെത്തിയത്. വീണയുടെ വീട്ടുമുറ്റത്തുകൂടി കൃഷിയിടത്തിലെത്തിയ കാട്ടാന, വിളവെടുത്തുകൊണ്ടിരിക്കുന്ന നൂറുകണക്കിന് ഏലച്ചെടികള്‍ ചവിട്ടിമെതിച്ചു. രണ്ടാഴ്ചയിലേറെയായി മേഖലയില്‍ കാട്ടാനശല്യമുണ്ട്. വനാതിര്‍ത്തിയില്‍ ട്രഞ്ചും ഫെന്‍സിങ്ങുമുണ്ടെങ്കിലും വന്യമൃഗശല്യത്തിന് കുറവില്ല. വീടുകളുടെ സമീപത്തുവരെ കാട്ടാന എത്തിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. രാത്രികാലങ്ങളില്‍ ഭീതിയോടെയാണ് കഴിയുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home