കേരളം അണയുന്നു, ഉടുമ്പന്നൂരിന്റെ ഉല്ലാസക്കൂട്ടിലേക്ക്

tdp

ഉടുമ്പന്നൂർ പഞ്ചായത്ത്‌ ഉല്ലാസക്കൂടിന്റെ പ്രത്യേക വയോജന വികസനരേഖ ഡോ. തോമസ് ഐസക് പ്രകാശിപ്പിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Jul 21, 2025, 12:15 AM | 1 min read

കരിമണ്ണൂർ

ഉടുമ്പന്നൂരിലെ വയോജനങ്ങളുടെ കൂട്ടായ്‍മയായ ഉല്ലാസക്കൂട് സംസ്ഥാന മികവിലേക്ക്. രണ്ടുദിവസങ്ങളിലായി തിരുവനന്തപുരം പഞ്ചായത്ത് ഭവനിൽ ചേർന്ന ഒരുമയോടെ മികവിലേക്ക് സംസ്ഥാനതല വയോജന സംഗമത്തിലാണ് ഉടുമ്പന്നൂർ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി പരാമർശിക്കപ്പെട്ടത്. പഞ്ചായത്തിലെ 59 വയസ് കഴിഞ്ഞ മുഴുവൻ വയോജനങ്ങളേയും കോർത്തിണക്കി പഞ്ചായത്ത് -വാർഡ്, -അയൽക്കൂട്ട സമിതികൾ രൂപീകരിച്ചാണ് ഉല്ലാസക്കൂടിന്റെ പ്രവർത്തനം. വയോജനങ്ങൾക്ക് മാത്രമായുള്ള ആരോഗ്യ–-- വരുമാന –-ഉല്ലാസ–- ക്ഷേമ പരിചരണ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമാണ്. വിവിധ വാർഡുകളിലായി 85 അയൽക്കൂട്ട സമിതികളാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ ഈ പദ്ധതി നടപ്പാക്കുന്ന ഏക പഞ്ചായത്തും ഉടുമ്പന്നൂരാണ്. കേരള പഞ്ചായത്ത് അസോസിയേഷന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും നിയന്ത്രണത്തിലാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനംചെയ്‍ത സംസ്ഥാന തല സംഗമത്തിൽ ഉടുമ്പന്നൂർ പഞ്ചായത്ത്‌ ഉല്ലാസക്കൂടിന്റെ പ്രത്യേക വയോജന വികസന രേഖ ഡോ. തോമസ് ഐസക് പ്രകാശിപ്പിച്ചു. പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ കെ എം ഉഷ, ജനറൽ സെക്രട്ടറി കെ സുരേഷ്, ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ്, സെക്രട്ടറി ജെ എസ്‌ ഷെമീന, സ്ഥിരംസമിതി അധ്യക്ഷരായ ബീന രവീന്ദ്രൻ, ശാന്തമ്മജോയി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി എം സുബൈർ, ഉല്ലാസക്കൂട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി വി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home