കെജിഎൻഎ പീരുമേട് ഏരിയ സമ്മേളനം
താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ ജീവനക്കാര്‍ വേണം

കെജിഎന്‍എ പീരുമേട് ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ടി കെ സഫ്തർ ഉദ്ഘാടനംചെയ്യുന്നു
പീരുമേട്
കൂടുതൽ ജീവനക്കാരെ നിയമിച്ച് പീരുമേട് ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് കെജിഎൻഎ പീരുമേട് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പീരുമേട് പഞ്ചായത്ത് ഹാളിൽ സംസ്ഥാന കമ്മറ്റിയംഗം ടി കെ സഫ്തർ ഉദ്ഘാടനംചെയ്തു. പീരുമേട് ഏരിയ പ്രസിഡന്റ് ആഷ്ന ടി നൈനാർ അധ്യക്ഷയായി. ബെറ്റുമോൾ രക്തസാക്ഷി പ്രമേയവും എസ് സൗമ്യ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പീരുമേട് താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ തസ്തിക സൃഷ്ടിക്കുക, വണ്ടിപ്പെരിയാർ സിഎച്ച്സിയിൽ രാത്രിസമയ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക, ഏലപ്പാറ, കൊക്കയാർ പിഎച്ച്സികളിൽ സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിക്കുക, നഴ്സിങ് ഇതര ജോലികളിൽനിന്നും നഴ്സുമാരെ ഒഴിവാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ജില്ലാ സെക്രട്ടറി സി കെ സീമ, പ്രസിഡന്റ് കെ എച്ച് ഷൈല, വൈസ് പ്രസിഡന്റ് എസ് രാമുത്തായ്, പളനിയമ്മ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഷേർലി പി സൈമൺ റിപ്പോർട്ടും ട്രഷറർ എ കവിത കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: മേഴ്സി ചാക്കോ (പ്രസിഡന്റ്), ബിന്ദു ജയ്സൺ(സെക്രട്ടറി), താഹിറ (ട്രഷറർ).








0 comments