ഹൈറേഞ്ചിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക്
ദേശീയ ചക്ക

ഹൈറേഞ്ചിലെ വിവിധ സ്ഥലങ്ങളില്‍നിന്നായി സംഭരിച്ച ചക്ക തരംതിരിക്കാനായി കട്ടപ്പനയിലെത്തിച്ചപ്പോള്‍
കട്ടപ്പന
സീസണ്‍ ആരംഭിച്ചതോടെ ഹൈറേഞ്ചിലെ ചക്ക നാടുകടക്കുന്നു. മൂപ്പെത്തിയ ചക്കയും ഇടിച്ചക്കയുമാണ് വന്‍തോതില്‍ ഉത്തരേന്ത്യന്‍, വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റിയയ്ക്കുന്നത്. പ്രതിമാസം 600ലേറെ ടണ്ണാണ് ഹൈറേഞ്ചില്‍ നിന്നുമാത്രം കയറിപ്പോകുന്നത്. പഴുത്തതും പഴുക്കാത്തതുമായ ചക്കച്ചുളയ്ക്കും വന്‍ ഡിമാന്‍ഡാണ്. ചക്ക വീണുണ്ടാകുന്ന കൃഷിനാശമൊഴിവാക്കാന്‍ ഉടമകളുടെ നിര്‍ദേശപ്രകാരം ഏലത്തോട്ടങ്ങളിലെ പ്ലാവുകളില്‍ കായ്ക്കുന്ന ചക്കകളാണ് ഇടനിലക്കാരും കച്ചവടക്കാരും ഇപ്പോള്‍ സംഭരിക്കുന്നത്. 60 മുതല്‍ 90 ദിവസം വരെ പാകമായ ചക്കയാണ് വേണ്ടത്. വിളവെടുത്ത് മൊത്തസംഭരണ കേന്ദ്രത്തില്‍ എത്തിച്ച് തരംതിരിച്ച് ലോറികളില്‍ കൊണ്ടുപോകും. മുംബൈ, ഡല്‍ഹി, മഹാരാഷ്ട്രയിലെ നാഗ്പൂര്, മധ്യപ്രദേശിലെ ഭോപ്പാല്‍, അസം, ബംഗാള്‍, ഇന്‍ഡോര്‍, ഉത്തര്‍പ്രദേശ്, കൊല്‍ക്കത്ത തുടങ്ങി 12ലേറെ സംസ്ഥാനങ്ങളിലേക്കാണ് കയറ്റുമതി. ഇവിടെ ചക്ക വിഭവങ്ങള്‍ പ്രിയതരമാണ്. ഉപ്പേരി ഉള്‍പ്പെടെ വിവിധ പലഹാരങ്ങള്‍ തയാറാക്കാന്‍ പഴുത്തചക്കയും ഉപയോഗിക്കുന്നു. കട്ടപ്പന, വണ്ടന്‍മേട്, അണക്കര, രാജാക്കാട്, മുരിക്കാശേരി, ഉപ്പുതറ തുടങ്ങിയ കാര്‍ഷിക മേഖലകളില്‍ നിന്നെല്ലാം ചക്ക സംഭരിക്കുന്നുണ്ട്. ഹൈറേഞ്ചില്‍ വിളയുന്ന ഗുണമേന്മയുള്ള ചക്കകള്‍ക്ക് മറുനാട്ടില്‍ ഡിമാന്‍ഡ് കൂടുതലാണ്.










0 comments