ad
Deshabhimani

ചുമട്ടുതൊഴിലാളി ജാഥയ്‌ക്ക്‌ ഉജ്വല സ്വീകരണം

hedlod aand janaral varkkers fedaration

കുമളിയിൽ ചുമട്ടുതൊഴിലാളി ജാഥ സ്വീകരണസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 20, 2025, 01:46 AM | 2 min read

ഇടുക്കി

കേരള സ്റ്റേറ്റ് ഹെഡ്‍ലോഡ് ആൻഡ് ജനറൽ വർക്കേഴ്‍സ് ഫെഡറേഷൻ(സിഐടിയു) ജാഥയ്‍ക്ക് ജില്ലയിൽ ഉജ്വല സ്വീകരണം. സി കെ മണിശങ്കർ ക്യാപ്റ്റനും എ എം ഇക്ബാൽ വൈസ് ക്യാപ്റ്റനും എൻ സുന്ദരം പിള്ള മാനേജരുമായ തെക്കൻ മേഖലാ ജാഥ കുമളി, കട്ടപ്പന, ചെറുതോണി, തൊടുപുഴ എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. എല്ലാ കേന്ദ്രങ്ങളിലും നൂറുകണക്കിന് തൊഴിലാളികളും നേതാക്കളുംചേർന്ന്‌ സ്വീകരിച്ചു. ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്‌കരിക്കുക, എംഇഎസ്എ, ബെവ്‌കോ എന്നിവിടങ്ങളിൽ ധാരണയായ കൂലിവർധന നടപ്പാക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കുക, തൊഴിലാളി സംരക്ഷണത്തിന് ബദൽ നയം ഉയർത്തുന്ന എൽഡിഎഫ് സർക്കാരിന് ശക്തിപകരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ജാഥ. കട്ടപ്പന ഓപ്പൺ സ്റ്റേഡിയത്തിൽ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം വി ആർ സജി അധ്യക്ഷനായി. സാധാരണക്കാരെയും തൊഴിലാളികളെയും കർഷകരെയും അവഗണിച്ച് വൻകിടക്കാരെ മാത്രം സംരക്ഷിക്കുകയാണ് മോദി സർക്കാർ. അതേസമയം കേരളത്തിൽ സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള വികസന പദ്ധതികളാണ് പിണറായി സർക്കാർ നടപ്പാക്കിവരുന്നതെന്നും നേതാക്കൾ പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി മാത്യു ജോർജ്, ടോമി ജോർജ്, കെ എൻ ബിനു, കെ എൻ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കുമളിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. എൻ സാബു അധ്യക്ഷനായി. സ്വാഗതസംഘം ഭാരവാഹികളായ കെ സുധാകരൻ, കെ എം സിദ്ദിഖ് എന്നിവർ സംസാരിച്ചു. ചെറുതോണിയിൽ കെ ജെ ഷൈൻ അധ്യക്ഷനായി. ഇ പി അശോകൻ, എം എൻ ഹരിക്കുട്ടൻ, കെ സവാദ്‌, ഡിറ്റാജ്‌ ജോസഫ്‌, അനീഷ്‌ ജോസഫ്‌, ശശി കണ്യാലി, കെ ജെ ജോസഫ്‌ എന്നിവർ സംസാരിച്ചു. തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ സമാപന സമ്മേളനം സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ പി മേരി ഉദ്‌ഘാടനം ചെയ്‌തു. എം ആർ സഹജൻ അധ്യക്ഷനായി. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി ആർ സോമൻ, തൊടുപുഴ ഏരിയ സെക്രട്ടറി സിൽജോ ജോർജ്‌, ജില്ലാ കമ്മിറ്റിയംഗം കെ വി ജോയി, എൻ സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ജാഥാംഗങ്ങളായ സി കെ മണിശങ്കർ, എ എം ഇക്ബാൽ, എൻ സുന്ദരംപിള്ള, കെ സി രാജഗോപാൽ, കോശി അലക്സ്, എം എ രാജഗോപാൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home