ad
Deshabhimani

കുഞ്ചിപ്പെട്ടിയില്‍ മെതിയന്ത്രം എത്തി

adimali

കുഞ്ചിപ്പെട്ടി ഉന്നതിയില്‍ യന്ത്രത്തില്‍ കറ്റമെതിക്കുന്നു

വെബ് ഡെസ്ക്

Published on Dec 27, 2025, 12:15 AM | 1 min read

അടിമാലി

കുഞ്ചിപ്പെട്ടി കട്ടമുടി പാടശേഖരത്തിലെ നെല്‍ കര്‍ഷകര്‍ക്ക് കറ്റ മെതിക്കാനുള്ള യന്ത്രം എത്തി. ഏറേ സന്തോഷത്തിലാണ് നാട്ടിലെ കര്‍ഷകരാകെ. പട്ടിക വര്‍ഗ വികസന വകുപ്പാണ് കര്‍ഷകര്‍ക്ക് തുണയായി എത്തിയത്. ഇനി കൊയ്തെടുത്ത് പാടത്ത് വച്ച് തന്നെ മെതിച്ചെടുക്കാന്‍ കഴിയും. ഇത് കര്‍ഷകര്‍ക്ക് സഹായകമായി. ഹരിത കേരളം മിഷന്റെ സഹായത്തോടെ കാര്‍ഷിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷി വ്യാപിപ്പിക്കുന്നതിന് വലിയ പരിശ്രമമാണ് നടത്തിയത്. പാടശേഖരസമിതി രൂപീകരിച്ച് 26 ഏക്കറിലധികം സ്ഥലത്താണ് ഇത്തവണ വിത്ത് വിതച്ചത്. കഴിഞ്ഞ വര്‍ഷം വിപണിയിലിറക്കിയ കുഞ്ചിപ്പെട്ടി ബ്രാന്‍ഡ് അരി കൂടുതലായി വിപണിയിലിറക്കാനുള്ള പരിശ്രമത്തിലാണ് ഇവര്‍. നെല്ല് കുത്തി അരിയാക്കുന്നതിനുള്ള മില്ല് അടുത്ത് തന്നെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. ഉന്നതിയില്‍ മില്ല് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കര്‍ഷകര്‍ക്ക് ഏറേ സഹായകരമാകും.​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home