നാടെങ്ങും ഗുരു സമാധി ദിനാചരണം

ശ്രീനാരായണഗുരു സമാധിയോടനുബന്ധിച്ച് അടിമാലി എസ്എൻഡിപി ശാഖാ യോഗം ഗുരുമണ്ഡപത്തിൽ 98 നിലവിളക്ക് തെളിച്ചപ്പോള്‍
അടിമാലി
അടിമാലി എസ്എൻഡിപി ശാഖാ യോഗം നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുസമാധി ദിനാചരണം നടത്തി. ഗുരുമന്ദിരത്തിൽ പ്രത്യേക ഗുരുപൂജ, സമൂഹ പ്രാർഥന എന്നിവ നടത്തി. അനുസ്മരണ സമ്മേളനത്തിൽ സ്വാമി ശിവ സ്വരൂപാനന്ദ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേത്രം മേൽശാന്തി അജിത് മഠത്തുംമുറി മഹാസമാധി ദിന സന്ദേശം നൽകി. 98 നിലവിളക്ക് കൊളുത്തി ഗുരുമണ്ഡപത്തിൽ സമൂഹപ്രാർഥനയും തുടർന്ന് സമൂഹസദ്യയും നടത്തി. പരിപാടികൾക്ക് ശാഖാ പ്രസിഡന്റ് അഡ്വ. നൈജു രവീന്ദ്രനാഥ്, വൈസ് പ്രസിഡന്റ് ഡോ. രേഖ ബാബു, സെക്രട്ടറി ബാബു കൃഷ്ണൻകുട്ടി എന്നിവ സംസാരിച്ചു. ആയിരമേക്കറില്‍ ഡോ. ഒ എം സുമ മുഖ്യപ്രഭാഷണം നടത്തി. മഹാസമാധി പൂജക്ക്ശേഷം അന്നദാനവും നടത്തി. ശാഖാ പ്രസിഡന്റ് കെ പി വിജയൻ, സെക്രട്ടറി കെ ജി മാധവൻ എന്നിവർ സംസാരിച്ചു. കട്ടപ്പന എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ വിപുലമായ പരിപാടികളോടെ ശ്രീനാരായണ ഗുരു സമാധി ആചരിച്ചു. 38 ശാഖകളില്‍ ഉപവാസ പ്രാര്‍ഥന, ഗുരുദേവ കൃതികളുടെ പാരായണം, പ്രഭാഷണങ്ങള്‍, അന്നദാനം എന്നിവ നടന്നു. കട്ടപ്പന ഗുരുദേവ കീര്‍ത്തി സ്തംഭത്തില്‍ ഗുരുദേവ കൃതികളുടെ പാരായണം, മഹാഗുരുപൂജ, സമാധിദിന പൂജകള്‍ എന്നിവ നടന്നു. അനന്ദു ശാന്തി നേതൃത്വം നല്‍കി. കൊച്ചുതോവാള ശാഖ സംഘടിപ്പിച്ച ആചരണം യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സന്തോഷ് പാതയില്‍, സെക്രട്ടറി അഖില്‍ കൃഷ്ണന്‍കുട്ടി, വൈസ് പ്രസിഡന്റ് വിനോദ് മറ്റത്തില്‍ എന്നിവര്‍ സംസാരിച്ചു.










0 comments