അറസ്റ്റ് ബംഗളൂരുവില്‍നിന്ന്
ജോലി വാഗ്ദാനംചെയ്ത് സാമ്പത്തിക തട്ടിപ്പ്: പ്രതി പിടിയില്‍

അനീഷ്
പീരുമേട്
വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. എറണാകുളം ചന്ദനം വീട്ടില്‍ അനീഷ് കുമാറിനെ(48)യാണ് പീരുമേട് പൊലീസ് ബംഗളൂരുവില്‍നിന്ന് അറസ്റ്റ്ചെയ്‍തത്. തട്ടിപ്പിനിരയായ പീരുമേട് പള്ളിക്കുന്ന് സ്വദേശിയായ അമല്‍ വി നായര്‍ ജനുവരിയില്‍ ജീവനൊടുക്കിയിരുന്നു. തൊഴിൽ വാഗ്ദാനംചെയ്ത് നിരവധി ആളുകളിൽനിന്ന് സമാനരീതിയില്‍ പ്രതി പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 2024ലാണ് അമല്‍ പരാതിപ്പെട്ടത്. 3.5ലക്ഷം രൂപയാണ് അമലില്‍നിന്ന് പലപ്പോഴായി പ്രതി വാങ്ങിയത്. അനീഷ് പലയിടങ്ങളിലായി മാറി താമസിക്കുകയും ഫോണ്‍ നമ്പറുകള്‍ മാറ്റുകയും ചെയ്‍തിരുന്നു. ഒടുവിലാണ് കഴിഞ്ഞദിവസം ബംഗളൂരുവിലെത്തി അറസ്റ്റ്ചെയ്‍തത്. ഇടപാടുകാരുടെ ഫോണിലേക്ക് വിളിച്ച് ജോലി വാഗ്ദാനം ചെയ്‍തായിരുന്നു തട്ടിപ്പ്. നിരവധി തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്നും കേസുകള്‍ അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. പീരുമേട്, കുമളി സ്റ്റേഷനുകളിൽ അനീഷിനെതിരെ കേസുകളുണ്ട്. സിഐ ഒ വി ഗോപിചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.








0 comments