ഹെലിബറിയ ടീ കമ്പനി
തോട്ടം ഉടമയ്‍ക്ക് പകരം പ്രതിനിധികള്‍: ചര്‍ച്ച പരാജയം

ഏലപ്പാറ
തൊഴിലാളികളെ വെല്ലുവിളിച്ച് മുന്നറിയിപ്പില്ലാതെ തോട്ടം അടച്ചുപൂട്ടിയ ഹെലിബറിയ ടി കമ്പനി ഉടമയുമായി ആലുവയിൽ ഡെപ്യൂട്ടി ലേബർ കമീഷണർ നടത്തിയ യോഗം പരാജയം. തോട്ടം ഉടമയ്‍ക്ക് പകരം രണ്ട് പ്രതിനിധികളെ അയച്ചത് പങ്കെടുത്ത തൊഴിലാളി യൂണിയൻ നേതാക്കള്‍ അംഗീകരിച്ചില്ല. തീരുമാനങ്ങള്‍ എടുക്കാൻ അധികാരമില്ലാത്ത പ്രതിനിധികളുമായി ചർച്ച നടത്തിയാല്‍ കാര്യമില്ല. ഉടമ നേരിട്ട് വരണമെന്നും തൊഴിലാളികൾക്ക് നൽകാനുള്ള ഗ്രാറ്റുവിറ്റിയും 58മാസത്തെ പിഎഫ് കുടിശ്ശികയും തീര്‍ത്തശേഷമേ പ്രശ്ന പരിഹാര കരാർ ഒപ്പുവയ്‍ക്കൂവെന്നായിരുന്നു യൂണിയൻ നിലപാട്. ആന്റപ്പൻ ജേക്കബ്, സി സിൽവസ്റ്റർ, കെ മുരുകൻ, ഭീമരാജ് എന്നിവർ യുണിയൻ പ്രതിനിധികളായി പങ്കെടുത്തു. ഉടമയെ ലേബർ കമീഷണർ ഓഫീസിലേക്ക് 25ന് വിളിച്ചുവരുത്തുമെന്ന് തൊഴിൽ വകുപ്പ് അധികൃതർ പറഞ്ഞു.









0 comments