ഓർമകൾ പങ്കിട്ട് ആദ്യകാല നേതൃത്വം ഒത്തുകൂടി

ഡിവെെഎഫ്ഐ പൂര്‍വകാല നേതൃസംഗമം മുൻ ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനംചെയ്യുന്നു
അടിമാലി
ഓർമകൾ പങ്കിട്ട് ഡിവൈഎഫ്ഐ ആദ്യകാല നേതൃത്വം അടിമാലിയില്‍ ഒത്തുകൂടി. പുഷ്പൻ നഗറിലെ പൂര്‍വകാല നേതൃസംഗമം പുതുതലമുറ ആവേശത്തോടെ നോക്കിക്കണ്ടു. കെഎസ്‍വൈഎഫിൽനിന്ന് ഡിവൈഎഫ്ഐയിലേക്ക് എത്തുമ്പോൾ പിന്നിട്ട കാലങ്ങളിൽ നടത്തിയ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾക്ക് നേർസാക്ഷ്യമായി മാറി. ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനംചെയ്തു. പഴയകാല പോരാട്ടങ്ങൾ പുതിയ തലമുറയ്ക്ക് കരുത്താണ്. സ്വയം പ്രതിരോധത്തിലൂടെ വളർന്ന് വന്ന പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ. പുതിയ കാലഘട്ടത്തിലും വർഗ ശത്രുക്കളുടെ വേട്ടയാടലുകൾ നേരിടേണ്ടിവരുന്നത് ഈ പ്രസ്ഥാനവും പ്രവർത്തകരുമാണ്. ക്രിയാത്മകമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിശാലമായ യുവജന ഐക്യം വളർത്തിയെടുക്കാനാകണം, സി വി വര്‍ഗീസ് പറഞ്ഞു. സംസ്ഥാനകമ്മിറ്റിയംഗം അഡ്വ. എ രാജ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്, ജില്ലാ സെക്രട്ട റി രമേശ് കൃഷ്ണൻ, എസ് സുധീഷ് എന്നിവർ സംസാരിച്ചു. ആദ്യകാല നേതാക്കളെ ആദരിച്ചു.











0 comments