ad
Deshabhimani

ഉജ്വല പ്രകടനത്തോടെ ഡിവൈഎഫ്ഐ സമ്മേളനം സമാപിച്ചു

dyfi

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് അടിമാലിയില്‍ നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Jun 16, 2026, 12:15 AM | 1 min read

അടിമാലി

നാടിൻ മുന്നേറ്റങ്ങൾക്ക് കരുത്തുപകരാൻ പോരാട്ടത്തിന്റെ പുത്തനധ്യായം തുറക്കുമെന്ന് പ്രതിഞ്ജയെടുത്ത് യുവജനശക്തി വിളിച്ചോതിയ ഉജ്വല പ്രകടനത്തോടെ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം സമാപിച്ചു. കാലത്തിന്റെ മാറ്റത്തിനനുസൃതമായി പുതുപ്രതീക്ഷയും ആവേശവും നിറച്ച് സമൂഹത്തിന്റെ ചാലകശക്തിയായി യുവത മാറണമെന്ന ആഹ്വാനത്തോടെയാണ് മൂന്നുനാൾ നീണ്ട സമ്മേളനം അടിമാലിയില്‍ സമാപിച്ചത്. ഒട്ടേറെ കർഷക, യുവജന പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള അടിമാലിയിൽ യുവജന ശക്തി തെളിയിച്ച വൻ പ്രകടനം ശ്രദ്ധേയമായി. കാംകോ ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം പഴയ പഞ്ചായത്ത് ജങ്ഷനിൽ സമാപിച്ചു. തുടര്‍ന്ന് സമാപന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ബി അനൂപ് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം എം ഷാജർ, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം എം എം മണി, എസ് സുധീഷ്, എം എസ് ശരത്, തേജസ് കെ ജോസ്, കെ വി ശശി, ടി കെ ഷാജി, ചാണ്ടി പി അലക്സാണ്ടർ എന്നിവർ സംസാരിച്ചു.

ബി അനൂപ് പ്രസിഡന്റ്, എസ് സുധീഷ് സെക്രട്ടറി

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം പ്രസിഡന്റായി ബി അനൂപിനെയും സെക്രട്ടറിയായി എസ് സുധീഷിനെയും തെരഞ്ഞെടുത്തു. എം എസ് ശരത് ആണ് ട്രഷറർ. പി പി പ്രശാന്ത്, അഥീന സിബി, അരുൺ അശോകൻ(വൈസ് പ്രസിഡന്റുമാർ), തേജസ് കെ ജോസ്, വിനോദ് റൂണി, എം ആർ രഞ്ജിത്(ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. 13 അംഗ സെക്രട്ടറിയറ്റിനെയും 45 അംഗ ജില്ലാ കമ്മിറ്റിയെയും 18 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home