ad
Deshabhimani

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം

dyfi

ഡിവൈഎഫ്ഐ ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 15, 2026, 12:15 AM | 1 min read

അടിമാലി

പോരാട്ട വീഥികളിൽ ചുടുരക്തംകൊണ്ട് നാടിനെ ചുവപ്പിച്ച ധീര രക്തസാക്ഷി സ്മരണയിൽ നാടിന്റെ പ്രതീക്ഷയും യൗവന ശക്തിയുമായ ഡിവൈഎഫ്ഐയുടെ ജില്ലാ സമ്മേളനത്തിന് അടിമാലിയില്‍ പ്രൗഢോജ്വല തുടക്കം. പുതുലോകം പുലരാൻ പോരാടുന്ന രാജ്യത്തെ ഏറ്റവും വലിയ യുവജന സംഘടനയായ ഡിവൈഎഫ്ഐ അതിന്റെ കരുത്തും ഈടും വിളിച്ചോതുന്ന സമ്മേളനമാണ് അടിമാലിയില്‍ ആരംഭിച്ചത്. സന്നദ്ധസംഘടന, ജീവകാരുണ്യ പ്രസ്ഥാനം, പരിസ്ഥിതി സംഘടന, കലാ–-സാംസ്‌കാരിക വേദി, മനുഷ്യാവകാശ സംഘടന എന്നീ ചുമതലകളെല്ലാം നിറവേറ്റുകയാണ് ഡിവൈഎഫ്ഐ. പ്രതിനിധി സമ്മേളനത്തിന്‌ രക്തസാക്ഷി സ്‌മരണ അലയടിച്ച അന്തരീക്ഷത്തിൽ പതാക ഉയർന്നു. സമ്മേളന നഗരിയായ പുഷ്‍പൻ നഗറിൽനിന്ന്(അടിമാലി ക്ലബ് ഓഡിറ്റോറിയം) പ്രതിനിധികൾ പ്രകടനമായെത്തി പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ച നടത്തി. ജില്ലാ പ്രസിഡന്റ്‌ എസ് സുധീഷ് പതാക ഉയർത്തി. തുടർന്ന് പ്രതിനിധി സമ്മേളനം ആരംഭിച്ചു. അഥീന സിബി രക്തസാക്ഷി പ്രമേയവും എം എസ് ശരത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ വി ശശി സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതിനിധി സമ്മേളനം ഉദ്‌ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി രമേശ്‌ കൃഷ്ണൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. റിപ്പോർട്ടിൻമേൽ ഗ്രൂപ്പ്, പൊതു ചര്‍ച്ചകളുംനടന്നു. എസ് സുധീഷ്(കൺവീനർ), മിനി സുരേഷ്, ഫൈസൽ ജാഫർ, അരുൺ അശോകൻ, ആർ കാർത്തിക് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. എസ് രാജേഷ് കൺവീനറായി മിനിട്സ് കമ്മിറ്റിയും ആല്‍ബിൻ വടശേരി കൺവീനറായി പ്രമേയ കമ്മിറ്റിയും എം എസ് ശരത് കൺവീനറായി ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രൻ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, കേന്ദ്ര കമ്മിറ്റിയംഗം എം ഷാജർ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ എ രാജ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനം തിങ്കളാഴ്‍ച സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home