ad
Deshabhimani

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ഇന്നുമുതല്‍

dyfi
വെബ് ഡെസ്ക്

Published on Jun 13, 2026, 12:15 AM | 2 min read

അടിമാലി

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് അടിമാലി തയ്യാര്‍. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗതസംഘം ചെയർമാൻ കെ വി ശശി ജനറൽ കൺവീനർ തേജസ് കെ ജോസ് എന്നിവർ പറഞ്ഞു. ശനി വൈകിട്ട് അഞ്ചിന് പൊതുസമ്മേളന നഗറിൽ വിവിധ ജാഥകൾ സംഗമിക്കും. പൊതുസമ്മേളന നഗറിൽ ശുഭ്രപതാക ഉയരും. കൊടിമര ജാഥ അനശ്വര രക്തസാക്ഷീ ടി എ നസീറിന്റെ സ്മൃതി മണ്ഡപത്തിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം ജെ മാത്യു ഉദ്ഘാടനം ചെയ്ത് ജാഥാ ക്യാപ്റ്റൻ എം എസ് ശരത്തിന് കൈമാറും. അഭിമന്യു രക്തസാക്ഷി മണ്ഡപത്തിൽനിന്നും കപ്പിയും കയറും മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈലജ സുരേന്ദ്രനിൽനിന്നും ജാഥാ ക്യാപ്റ്റൻ എം ആർ രഞ്ജിത്ത് ഏറ്റുവാങ്ങും. സമ്മേളന നഗറിൽ സ്ഥാപിക്കുന്നതിനുള്ള ഛായ ചിത്രം അയ്യപ്പദാസ് സ്മൃതി മണ്ഡപത്തിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ആർ തിലകൻ ജാഥാ ക്യാപ്റ്റൻ മിനി സുരേഷിനെ ഏൽപ്പിക്കും. സമ്മേളന നഗറിൽ ഉയർത്തുന്നതിനുള്ള പതാക അനീഷ് രാജന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ജാഥാ ക്യാപ്റ്റൻ എസ് രാജേഷിന് സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ കൈമാറും. പതാക എം കെ ജോയിയുടെ രക്തസാക്ഷി മണ്ഡപത്തിൽ എത്തിക്കും. സമ്മേളന നഗറിൽ തെളിയിക്കുന്നതിനുള്ള ദീപ ശിഖ കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ജാഥാ ക്യാപ്റ്റൻ ഫൈസൽ ജാഫറിന് കൈമാറും . ഞായറാഴ്‍ച അനശ്വര രക്തസാക്ഷി പുഷ്പൻ നഗറിൽ (അടിമാലി ക്ലബ് ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ആരംഭിക്കും. സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് ആദ്യകാല പ്രവർത്തകരുടെ നേതൃസംഗമം സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനംചെയ്യും. തിങ്കള്‍ വൈകിട്ട് നാലിന് പൊതുസമ്മേളനം മുൻ മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യും. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം എം മണി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, എസ് ആർ അരുൺബാബു, എം ഷാജർ, എം വിജിൻ, ആർ രാഹുൽ, ചിന്ത ജെറോം, ഗ്രീഷ്മ അജയഘോഷ് എന്നിവർ പങ്കെടുക്കും. സമ്മേളനത്തിന് സമാപനം കുറിച്ച് പതിനായിരം യുവജനങ്ങൾ അണിനിരക്കുന്ന പ്രകടനം യുവതയുടെ ശക്തി വിളിച്ചോതും. പ്രകടനം ദേശീയപാതയിൽ കാംകോ ജങ്ഷനില്‍നിന്ന് ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home