ad
Deshabhimani

പൊതുജനാരോഗ്യം സ്വകാര്യവൽക്കരിക്കരുത്: കെജിഎൻഎ

കെജിഎൻഎ ജില്ലാ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം  എ എം ആരിഫ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 13, 2026, 01:28 AM | 1 min read

അമ്പലപ്പുഴ ​

പൊതുജനാരോഗ്യ മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ജീവനക്കാരുടെ സ്ഥലംമാറ്റം മാനദണ്ഡ പ്രകാരം മാത്രം നടത്തണമെന്നും കേരള ഗവ. നഴ്‌സസ് അസോസിയേഷൻ (കെ ജി എൻ എ) 69-ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വണ്ടാനം എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ നടത്തിയ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. എ എം ആരിഫ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എ ഡി സുമോൾ അധ്യക്ഷയായി. ജില്ലാസെക്രട്ടറിയറ്റംഗം എം ടി രമ്യ രക്തസാക്ഷി പ്രമേയവും, ജില്ലാകമ്മിറ്റിയംഗം എസ് സേതു അനുശോചന പ്രമേയവും, ജില്ലാസെക്രട്ടറിയറ്റംഗം കെ വീണ റിപ്പോർട്ടും, ജില്ലാട്രഷറർ എ ആർ ലീന മോൾ കണക്കും അവതരിപ്പിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ്‌ ടി എ അജിത്ത്, അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ഗീതാമണി, കെ ജി എസ് എൻ എ ജില്ലാ സെക്രട്ടറി അർജുൻ വിശാൽ എന്നിവർ സംസാരിച്ചു. ആർ രജില സ്വാഗതം പറഞ്ഞു. കൗൺസിൽ സമ്മേളനവും പ്രതിനിധി സമ്മേളനവും അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൽ ദീപയും, ടി ടി ഖമറുസമാനും ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ദീപു സേവ്യർ, ആർ രജില എന്നിവർ അധ്യക്ഷരായി.​ജോയിന്റ്‌ സെക്രട്ടറി പി എസ് അനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എൻ ഷീനാലാൽ, സി സി മായ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ശ്രീകല, ആർ സൈറാ മോൾ, ജില്ലാ കമ്മിറ്റിയംഗം കെ സിന്ധു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം ടി രമ്യ (പ്രസിഡന്റ്‌), ദീപു സേവ്യർ, ആർ സൈറാ മോൾ (വൈസ് പ്രസിഡന്റുമാർ), ലെവിൻ കെ ഷാജി (സെക്രട്ടറി), പി എസ് അനിൽകുമാർ, കെ വീണ (ജോയിന്റ്‌ സെക്രട്ടറിമാർ), എ ആർ ലീനമോൾ (ട്രഷറർ), എൽ ദീപ, സി സി മായ, എൽ ഷീനലാൽ(സംസ്ഥാന നോമിനികൾ)



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home