ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം
ഇന്ന് പതാക ദിനം

ആദിവാസി ഉന്നതിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ സമ്മേളനത്തിന്റെ പ്രചാരണത്തിൽ
അടിമാലി
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ വരവറിയിച്ച് ഞായറാഴ്ച ജില്ലയിൽ യൂണിറ്റ് കേന്ദ്രങ്ങളിൽ രക്തനക്ഷത്രാങ്കിത ശുഭ്രപതാക ഉയരും. 2000ലേറെ യൂണിറ്റുകളിൽ പ്രഭാതഭേരിയോടെ പതാക ഉയർത്തും. സമ്മേളനത്തിന് ആഥിത്യമേകുന്ന അടിമാലിയിൽ സ്വാഗതസംഘം നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്. യൂണിറ്റ് തലം മുതൽ സംഘാടകസമിതികൾ രൂപീകരിച്ചും പ്രവർത്തകയോഗങ്ങൾ ചേർന്നും സമ്മേളനം വിജയിപ്പിക്കാൻ രംഗത്തുണ്ട്. ആദിവാസി ഉന്നതികളിലടക്കം പ്രവർത്തകർ ആവേശത്തിലാണ്. 13ന് വിവിധ ജാഥകൾ അടിമാലിയിൽ സംഗമിക്കും. 14ന് രാവിലെ പുഷ്പൻ നഗറിൽ (അടിമാലി ക്ലബ് ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. പൊതുസമ്മേളനം മുൻ മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യും. ആദ്യകാല നേതൃസംഗമം സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനംചെയ്യും. സിപിഐ എം മുതിര്‍ന്ന നേതാവ് എം എം മണി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, ട്രഷറർ എസ് ആർ അരുൺബാബു, എം ഷാജർ, ഗ്രീഷ്മ അജയഘോഷ്, ആർ രാഹുൽ എന്നിവർ പങ്കെടുക്കും. സമ്മേളനം വിജയിപ്പിക്കാൻ സംഘാടകസമിതി ചെയർമാൻ കെ വി ശശി, ജനറൽ കൺവീനർ തേജസ് കെ ജോസ്, ട്രഷറർ അഡ്വ. എ രാജ എന്നിവരുടെയും വിവിധ സബ് കമ്മിറ്റികളുടേയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.










0 comments