തൊഴിലാളിവിരുദ്ധ ലേബർ കോഡുകള്‍ പിന്‍വലിക്കണം: കെജിഎൻഎ


സ്വന്തം ലേഖകൻ
Published on Jun 07, 2026, 01:15 AM | 2 min read
കൊല്ലം
തൊഴിലാളിവിരുദ്ധ ലേബർ കോഡുകള്‍ പിന്‍വലിക്കണമെന്ന് കെജിഎൻഎ 69– -ാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പിലും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലും നഴ്സുമാരുടെ റേഷ്യോ പ്രൊമോഷൻ നടപ്പാക്കുക, ആശുപത്രിയില്‍ സ്ത്രീ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി സുരക്ഷാ ഉറപ്പാക്കുക, ഈ -ഹെൽത്ത് സംവിധാനം എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പാക്കുക, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നാല് നഴ്സുമാരുടെ സേവനം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. പൊതുസമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റിഅംഗം എം നൗഷാദ് ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് ആര്‍ നീതു പതാക ഉയർത്തി. കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് എസ് ഹമീദ്, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ബി സുജിത്, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആർ ബീവ, കെജിഎസ്എൻ യൂണിറ്റ് സെക്രട്ടറി സൂര്യ നാരായണ മൂര്‍ത്തി എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷക്കാലം സര്‍വീസില്‍നിന്ന് വിരമിച്ച മുതിര്‍ന്ന അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി. അംഗങ്ങളുടെ മക്കളിൽ എസ്‌എസ്എൽസി, പ്ലസ്ടു, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉയർന്ന മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. സമ്മേളനം കോണ്‍ഫഡറേഷൻ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി ആർ അരുൺ കൃഷ്ണൻ ഉദ്ഘാടനംചെയ്‌തു. 2026 സംസ്ഥാന നഴ്സസ് കലാ കായികമേളയില്‍ വിജയിച്ച താരങ്ങളെ അനുമോദിച്ചു. പ്രതിനിധി സമ്മേളനം കെജിഎൻഎ സംസ്ഥാന ട്രഷറർ എ ബി സുധീഷ് കുമാര്‍ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ ജോയിന്റ് സെക്രട്ടറി എം ആർ മനു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ജെ നദീറാബീവി, ഷീജ മോഹൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ അനീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറർ എസ് ജി ഗംഗ കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ആർ എസ് മയൂഷ സ്വാഗതം പറഞ്ഞു. 21 അംഗ ജില്ലാ കമ്മിറ്റിയെയും 11അംഗ ജില്ലാ സെക്രട്ടറിയറ്റിനെയും ഏഴ് ഭാരവാഹികളെയും 39അംഗ ജില്ലാ കൗണ്‍സില്‍ അംഗങ്ങളെയും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയിലേക്ക് ആർ ബീവയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ആർ നീതു (പ്രസിഡന്റ്), എസ് വീണ, നദീറാബീവി (വൈസ് പ്രസിഡന്റുമാർ), എ അനീഷ് (സെക്രട്ടറി), എം ആർ മനു, എം മനീഷ് ((ജോയിന്റ് സെക്രട്ടറിമാർ), എസ് ജി ഗംഗ (ട്രഷറർ).










0 comments