Deshabhimani

നരിയമ്പാറ ശബരിഗിരി കോളേജ് പ്രവർത്തിച്ചിരുന്ന ഭൂമി ദേവസ്വം ബോർഡ് പ്രസിഡന്റ് സന്ദർശിച്ചു

nariyampara

നരിയമ്പാറ ശബരിഗിരി കോളേജ് പ്രവർത്തിച്ചിരുന്ന സ്ഥലം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത് സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Jul 26, 2025, 12:00 AM | 1 min read

ഇടുക്കി

നരിയമ്പാറ ദേവസ്വം ബോർഡ്‌ ശബരിഗിരി കോളേജ് പ്രവർത്തിച്ചിരുന്ന സ്ഥലം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത് സന്ദർശിച്ചു. 1968ലായിരുന്നു കാഞ്ചിയാറിൽ ദേവസ്വം ബോർഡിന് കീഴിൽ ശബരിഗിരി കോളേജ് പ്രവർത്തനം ആരംഭിച്ചത്. 1978വരെ പ്രവർത്തിച്ചു. ശേഷം 40ലേറെ ഏക്കർ കാടുകയറിയ നിലയിലാണ്. തുടർന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് സന്ദർശിച്ചത്. പ്രകൃതിസുന്ദരമായ സ്ഥലമാണ് കോളേജിന്റെ വസ്‍തുവെന്നും അയ്യപ്പ വിശ്വാസികള്‍ക്കും പൊതുജനങ്ങൾക്കും ഉപകരിക്കുന്ന രീതിയില്‍ പദ്ധതികൾ നടപ്പാക്കാൻ ദേവസ്വം ബോർഡ് ആലോചിക്കുന്നയതായും പി എസ് പ്രശാന്ത് പറഞ്ഞു. വസ്തുവിൽ കൈയേറ്റങ്ങളുണ്ടോയെന്ന് പരിശോധിക്കാൻ റവന്യൂ വിഭാഗത്തിന് നിർദ്ദേശം നൽകി. ഉപയോഗശൂന്യമായതും അന്യാധീനപ്പെട്ടതുമായ ദേവസ്വം ബോർഡ് സ്വത്തുവകകൾ കണ്ടെത്തി ദേവസ്വം ആസ്‍തിയിലേക്ക് മുതൽക്കൂട്ടുന്ന പദ്ധതിയുടെ ഭാഗമായാണ് സന്ദര്‍ശനം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

എസ്‌ കണ്ണൻ

01

print edition സംഘടിതരാകണം, കേരളം പോലെ: എസ്‌ കണ്ണൻ
"യുവതൊഴിലാളികൾ, പ്ലാറ്റ്‌ഫോം–ഐടി തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തൽ സംഘടിപ്പിച്ച ഓപ്പൺ ഫോറം സിഐടിയു അഖിലേന്ത്യ വർക്കിങ്‌ കമ്മിറ്റിയംഗം മീര നിമീഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു

02

print edition ‘തൊഴിലാളികൾ പേടിക്കേണ്ടത്‌ സാങ്കേതികവിദ്യയെയല്ല’
elamaram kareem interview

04

print edition സംഘടനാസംവിധാനം 
വിപുലീകരിക്കും: എളമരം കരീം
CITU State Conference Kottayam

05

print edition അഴിമതിനിറഞ്ഞ വൈദ്യുതി 
കരാറുകളിൽനിന്ന്‌ പിൻവാങ്ങണം
  തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി എസ് കണ്ണൻ പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നു

06

print edition സ്‌കീം മേഖലയെയും തൊഴിലാളികളെയും 
സംരക്ഷിക്കുക
deshabhimani section

Recommended

Deshabhimani
Home