സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് താക്കോൽ കൈമാറി
അഭിമാനത്തോടെ പാർക്കാം സുന്ദരഭവനത്തിൽ

സിപിഐ എം കാളിയാർ ലോക്കൽ കമ്മിറ്റി നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി സി വി വർഗീസ് കണമറ്റത്തിൽ പ്രീത രാജപ്പന് കൈമാറുന്നു
കരിമണ്ണൂർ
സിപിഐ എം കാളിയാർ ലോക്കൽ കമ്മിറ്റി നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽ കൈമാറി. കണമറ്റത്തിൽ പ്രീത രാജപ്പന് വണ്ണപ്പുറം ഹൈറേഞ്ച് ജങ്‌ഷനിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി സി വി വർഗീസ് താക്കോൽ കൈമാറി. ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത സംസ്ഥനാമായി കേരളം മാറുമെന്ന് വർഗീസ് പറഞ്ഞു. സഹജീവികളോടുള്ള പ്രതിബദ്ധയും സ്‌നേഹവുമാണ് സ്‌നേഹവീടിലൂടെ യാഥാർഥ്യമാകുന്നതെന്നും പറയുന്ന കാര്യങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നവരാണ് കമ്യൂണിസ്‌റ്റുകാരെന്ന തരിച്ചറിവ് ജനങ്ങൾക്കുണ്ട്. അതുകൊണ്ടാണ് എല്ലാവിഭാഗം ജനങ്ങളും പാർടി തീരുമാനിക്കുന്ന പരിപാടികളോട് ആത്മാർഥമായി സഹകരിക്കുന്നതെന്നും സി വി വർഗീസ് പറഞ്ഞു. വണ്ണപ്പുറം ലോക്കൽ കമ്മിറ്റി വാണപറമ്പിൽ പി സുരേഷിന് നിർമിച്ചുനൽകുന്ന സ്‌നേഹവീടിന് സി വി വർഗീസ് കല്ലിടുകയും ചെയ്‌തു. യോഗത്തിൽ രഞ്‌ജിത്ത് അധ്യക്ഷനായി. കരിമണ്ണൂർ ഏരിയ സെക്രട്ടറി പി പു സുമേഷ്, കാളിയാർ ലോക്കൽ സെക്രട്ടറി ജോഷി തോമസ് എന്നിവർ സംസാരിച്ചു.








0 comments