ഏലപ്പാറ ഏരിയ കമ്മിറ്റി ഓഫീസ്
കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിന് കല്ലിട്ടു

ഏലപ്പാറയിൽ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിനായി നിർമിക്കുന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിന്റെ ശിലാഫലകം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനാച്ഛാദനംചെയ്യുന്നു
ഏലപ്പാറ
ഏലപ്പാറയിൽ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിനായി നിർമിക്കുന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കല്ലിട്ടു. കാർഷിക ഗ്രാമ വികസന ബാങ്കിന് സമീപം പാർടി വാങ്ങിയ 12 സെന്റ് സ്ഥലത്താണ് മന്ദിരം നിർമിക്കുന്നത്. ആധുനിക കാലഘട്ടത്തിൽ തൊഴിലാളിവർഗ കർഷക പോരാട്ടങ്ങൾക്ക് ആവേശവും കരുത്തും പകരാൻ ഉതകുന്ന പൊതുകേന്ദ്രമായി മന്ദിരം മാറും. ചടങ്ങിൽ ജില്ലാ കമ്മിറ്റിയംഗം കെ ടി ബിനു അധ്യക്ഷനായി. ഏലപ്പാറ ഏരിയയിലെ വിവിധ ലോക്കൽ കമ്മിറ്റികളിൽനിന്നായി പാർടി നേതാക്കളും പ്രവർത്തകരും അനുഭാവികളും ഇടതുപക്ഷ സഹയാത്രികരും ഉൾപ്പെടെ വൻജനാവലി പങ്കെടുത്തു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം എം എം മണി, ജില്ലാ സെക്രട്ടറി സി വി വർഗീസ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ആർ തിലകൻ, പി എസ് രാജൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എൽ ജോസഫ്, ടി കെ ശിവൻനായർ എന്നിവർ പങ്കെടുത്തു. നിർമാണ കമ്മിറ്റി കൺവീനർ എം ടി സജി സ്വാഗതവും ചെയർമാൻ എം ജെ വാവച്ചൻ നന്ദിയും പറഞ്ഞു.










0 comments