വൈദ്യുതി പ്രതിസന്ധി പരിഹരിക്കണം
മെഴുകുതിരി തെളിച്ച് സിപിഐ എം പ്രതിഷേധം

മെഴുകുതിരി തെളിച്ച് പ്രതിഷേധം വാഗമണ്ണിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്‌ഘാടനംചെയ്യുന്നു
ഇടുക്കി
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടതിലും ഇരുണ്ട കാലത്തേയ്‌ക്ക് കേരളത്തെ തള്ളിവിടുന്നതിലും പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ വിവിധയിടങ്ങളിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു. വാഗമണ്ണിൽ ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി എം ടി സജി, ഏരിയ കമ്മിറ്റിയംഗങ്ങളായ നിശാന്ത് വി ചന്ദ്രൻ, ലതാ ജയൻ, ലോക്കൽ സെക്രട്ടറിമാരായ എൻ എം കുശൻ, റെജി സൈമൺ എന്നിവർ സംസാരിച്ചു.
സിപിഐ എം കട്ടപ്പന സൗത്ത് ലോക്കല്‍ കമ്മിറ്റി ഇരുപതേക്കറില്‍ നടത്തിയ പ്രതിഷേധം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി ഉദ്ഘാടനംചെയ്തു. ലോക്കല്‍ സെക്രട്ടറി ലിജോബി ബേബി അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ബി അനൂപ്, സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ സി ആര്‍ മുരളി, നിയാസ് അബു, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ വി സി സിബി, കെ എന്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പുളിയന്‍മല ഏരിയ കമ്മിറ്റിയംഗം എസ് എസ് പാല്‍രാജ്, ലോക്കല്‍ സെക്രട്ടറി കെ എ മണി, പി കെ ദീപു, എ മണികണ്ഠന്‍, മാര്‍ട്ടിന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
അടിമാലി കാംകോ ജങ്ഷനിൽ ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ, ഇരുന്നൂറേക്കറിൽ ജില്ലാ കമ്മിറ്റിയംഗം ടി കെ ഷാജിയും ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധത്തിൽ പങ്കെടുത്തു.









0 comments