ad
Deshabhimani

ഇ കെ നായനാരുടെ സ്‌മരണപുതുക്കി

nayanar

ഇ കെ നായനാര്‍ ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്‌ പതാക ഉയർത്തുന്നു. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി സി വി വർഗീസ് എന്നിവർ സമീപം

വെബ് ഡെസ്ക്

Published on May 20, 2026, 12:15 AM | 1 min read

ഇടുക്കി ​

ജനലക്ഷങ്ങളുടെ പ്രിയ നേതാവും മുൻ മുഖ്യമന്ത്രിയും വിപ്ലവകാരിയുമായിരുന്ന ഇ കെ നായനാരുടെ സ്‌മരണ പുതുക്കി നാടെമ്പാടും. ജില്ലാ കമ്മിറ്റി ഓഫീസായ എം ജിനദേവൻ സ്‌മാരക മന്ദിരത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് പതാക ഉയർത്തി അനുസ്‌മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി സി വി വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി മുതിർന്ന നേതാവ് എം എം മണി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു. കട്ടപ്പന സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി ഇ കെ നായനാര്‍ അനുസ്മരണം നടത്തി. സെക്രട്ടറി മാത്യു ജോര്‍ജ് പതാക ഉയര്‍ത്തി. നേതാക്കളായ ടോമി ജോര്‍ജ്, കെ പി സുമോദ്, കെ പി സജി, സി ആര്‍ മുരളി, ടിജി എം രാജു, സുഗതന്‍ കരുവാറ്റ തുടങ്ങിയവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home