ടി അയ്യപ്പദാസിന് നാടിന്റെ സ്മരണാഞ്ജലി

സിപിഐ എം പീരുമേട് ഏരിയ കമ്മറ്റി വണ്ടിപ്പെരിയാറിൽ സംഘടിപ്പിച്ച ടി അയ്യപ്പദാസ് രക്തസാക്ഷി ദിനാചരണ സമ്മേളനം മുതിർന്ന നേതാവ് എം എം മണി ഉദ്ഘാടനംചെയ്യുന്നു
വണ്ടിപ്പെരിയാർ
രക്തസാക്ഷി ടി അയ്യപ്പദാസിന് നാടിന്റെയാകെ വീരസ്മരണ. തോട്ടം തൊഴിലാളി നേതാവും സിപിഐ എം പെരിയാർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന അയ്യപ്പദാസിനെ കോൺഗ്രസ് ക്രിമിനലുകൾ ആരുംകൊല ചെയ്തിട്ട് 23 വർഷം. വണ്ടിപ്പെരിയാറിൽ ദിനാചരണം സമുചിതാമായി ആചരിച്ചു. രാവിലെ സ്മൃതി കുടിരത്തിൽ അയ്യപ്പദാസിന്റെ കുടുംബാംഗങ്ങളും നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി വിജയാനന്ദ്, എം തങ്കദുരൈ, പാർടി ഏരിയ കമ്മിറ്റി സെക്രട്ടറി എസ് സാബു, വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, പെരിയാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ മണി, ഏരിയ കമ്മിറ്റിഅംഗം എം കെ മോഹനൻ എന്നിവരും അയ്യപ്പദാസിന്റെ കുടുംബാംഗങ്ങളും സിപിഐ എം പ്രവർത്തകരും പങ്കെടുത്തു. വൈകിട്ട് നാലിന് കക്കികവലയിൽനിന്ന് പ്രകടനം ആരംഭിച്ചു. തുടർന്ന് വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്റ്റാൻഡിൽ ചേർന്ന അനുസ്മരണ സമ്മേളനം മുതിർന്ന സിപിഐ എം നേതാവ് എം എം മണി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി വി വർഗീസ്, സെക്രട്ടറിയറ്റംഗങ്ങളായ കെ എസ് മോഹനൻ, ആർ തിലകൻ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം എം തങ്ക ദുരൈ അധ്യക്ഷനായി. ശാന്തി ഹരിദാസ്, ജി വിജയാനന്ദ്, ഏരിയ കമ്മിറ്റിയംഗങ്ങൾ, അയ്യപ്പദാസിന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി എസ് സാബു സ്വാഗതം പറഞ്ഞു.










0 comments