ജനകീയ നേതാക്കളെ അനുസ്മരിച്ച് നാട്

ടി ജെ ഷൈനിന്റെയും പി മുത്തുകൃഷ്‍ണന്റെയും അനുസ്‍മരണ ദിനാചരണം പൂപ്പാറയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്യുന്നു
ശാന്തൻപാറ
സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും ശാന്തൻപാറ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി ജെ ഷൈനിന്റെ നാലാം ചരമവാര്‍ഷികവും ശാന്തൻപാറ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി മുത്തുകൃഷ്‍ണന്റെ 27ാം അനുസ്‍മരണവും സംയുക്തമായി ആചരിച്ചു. പൂപ്പാറയിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനംചെയ്തു. ശാന്തൻപാറ ഏരിയ സെക്രട്ടറി വി വി ഷാജി അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം എൻ പി സുനിൽകുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി എൻ മോഹനൻ, തിലോത്തമ സോമൻ, വി എ കുഞ്ഞുമോൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റിയംഗം എൻ ആർ ജയൻ സ്വാഗതം പറഞ്ഞു.










0 comments