കട്ടപ്പനയെ കളര്‍ഫുള്ളാക്കി അത്തച്ചമയ ഘോഷയാത്ര

കട്ടപ്പന പൗരാവലി സംഘടിപ്പിച്ച അത്തച്ചമയ ഘോഷയാത്രയിൽനിന്ന്

സ്വന്തം ലേഖകൻ
Published on Aug 27, 2025, 12:15 AM | 1 min read
കട്ടപ്പന
കട്ടപ്പനയെ ആഘോഷ ലഹരിയിലാഴ്ത്തി ഓണത്തിന്റെ വരവറിയിച്ച് അത്തച്ചമയ ഘോഷയാത്ര. മാവേലി മന്നന്‍മാരും പുലികളും നഗരവീഥികള്‍ കീഴടക്കി. കുട്ടികളും മുതിര്‍ന്നവരും പുലികള്‍ക്കൊപ്പം തുള്ളി. ഒപ്പം മലയാളി മന്നന്‍മാരും മങ്കകളും വിവിധ സംഘടന അംഗങ്ങളും. കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷനും പൗരാവലിയും വിവിധ സംഘടനകളും ചേര്‍ന്നാണ് ഘോഷയാത്ര സംഘടിപ്പിച്ചത്.
വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ടൗണ്‍ ഹാള്‍ പരിസരത്തുനിന്നാരംഭിച്ച ഘോഷയാത്രയുടെ മുന്‍നിരയില്‍ ഇരുചക്ര വാഹന റാലി. തൊട്ടുപിന്നില്‍ മാവേലി മന്നന്‍മാരും കട്ടപ്പനയിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത സംഘടന നേതാക്കള്‍. പിന്നാലെ നാസിക് ഡോളും പുലികളും കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളും. നഗരപാതകളുടെ ഇരുവശവും നിങ്ങിനിറഞ്ഞ ജനങ്ങള്‍ക്കിടയിലൂടെ ഘോഷയാത്ര മുന്നോട്ട്.










0 comments