അങ്കണവാടി പ്രവേശനോത്സവം
ഇത് വർണങ്ങളുടെ ലോകം

കാഞ്ചിയാര്‍ കോടാലിപ്പാറ എസ്ടി നഗര്‍ അങ്കണവാടി പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന വിളംബര റാലി
കട്ടപ്പന
കാഞ്ചിയാര്‍ കോടാലിപ്പാറ എസ്ടി നഗര്‍ അങ്കണവാടി പ്രവേശനോത്സവം വര്‍ണാഭമായ റാലിയോടെ നടത്തി. ഊരുമൂപ്പന്‍ ടി സി രവി ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം ജലജ വിനോദ് അധ്യക്ഷയായി. നവാഗതരെ ജീവനക്കാരും രക്ഷിതാക്കളും കുട്ടികളുംചേര്‍ന്ന് സ്വീകരിച്ചു. ജോണ്‍സണ്‍ മാത്യു പഠനോപകരണങ്ങള്‍ വിതരണംചെയ്തു. വര്‍ക്കര്‍ റോസമ്മ ജോസഫ്, ഇ വി കൃഷ്ണന്‍കുട്ടി, എം ആര്‍ ഷേര്‍ളി, സംഗീത് എന്നിവര്‍ സംസാരിച്ചു. പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് യാത്രയയപ്പ് നല്‍കി. തുടര്‍ന്ന്, കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. കട്ടപ്പന കല്ലുകുന്ന് അങ്കണവാടി പ്രവേശനോത്സവം നഗരസഭ കൗണ്‍സിലര്‍ ടിജി എം രാജു അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ അതുല്യ ഗോപേഷ് അധ്യക്ഷയായി. നവാഗതരെ കിരീടമണിയിച്ച് സ്വീകരിച്ചു. കുട്ടികള്‍ക്ക് മധുരപലഹാരം നല്‍കി. അധ്യാപിക അനിത റെജി, ഹെല്‍പ്പര്‍ ജിഷമോള്‍ തോമസ്, സജി ഫെര്‍ണാണ്ടസ്, ബാബു വെട്ടിക്കൊമ്പില്‍, സി ടി രതീഷ് എന്നിവര്‍ സംസാരിച്ചു.
തൊടുപുഴ
ഇടവെട്ടി പഞ്ചായത്ത് 12–-ാം വാർഡിലെ 68–-ാംനമ്പർ അങ്കണവാടിയിൽ പ്രവേശനോൽസവം സംഘടിപ്പിച്ചു. പഞ്ചായത്തംഗം ബിന്ദു കിഷോർ ഉദ്‌ഘാടനം ചെയ്തു. അങ്കണവാടി വികസന സമിതി അംഗം അബ്ദുൾ ഷെരീഫ് അധ്യക്ഷനായി. പഞ്ചായത്തംഗം ടി എം മുജീബ്, സിഡിഎസ് മെമ്പർ സൗദ കരിം എന്നിവർ സംസാരിച്ചു.നവാഗതരായ കുട്ടികളെ ജനപ്രതിനിധികളും നാട്ടുകാരും രക്ഷകർത്താക്കളും ചേർന്ന് സ്വീകരിച്ചു. നവാഗതർക്കും പഠനം പൂർത്തീകരിച്ച് പിരിഞ്ഞവർക്കും പഠനോപകരണങ്ങളും വിവിധ സമ്മാനങ്ങളും നൽകി. ചടങ്ങിൽ എസ്‌എസ്‌എൽസി പ്ലസ്‌ടു ഉന്നത വിജയികളെ അനുമോദിച്ചു. കരിമണ്ണൂർ പഞ്ചായത്തിലെ ഏഴാംവാർഡ് അങ്കണവാടിയിലെ പ്രവേശഗനാത്സവം വാർഡംഗം മനു പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. ശ്രീജ ടിജോ അധ്യക്ഷയായി. മുൻ പഞ്ചായത്തംഗം സോണിയ ജോബിൻ, അയ്യപ്പൻ, കെ പി മധുസൂദനൻ എന്നിവർ സംസാരിച്ചു.










0 comments