ad
Deshabhimani

മന്നാങ്കണ്ടം ട്രൈബല്‍ 
സ്കൂളും ഹൈടെക്കാകും

kathiparathadam

കൊരങ്ങാട്ടിയിലെ മന്നാങ്കണ്ടം ട്രൈബല്‍ ഹൈസ്‍കൂള്‍

avatar
സ്വന്തം ലേഖകൻ

Published on Nov 10, 2025, 12:00 AM | 1 min read

അടിമാലി

കുടിയേറ്റ കാലത്തെ കുടി പള്ളിക്കൂടവും ഹൈടെക്കാകുന്നു. മന്നാങ്കണ്ടം ട്രൈബല്‍ ഹൈസ്കൂളിന് നവ ഇടുക്കി വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അഞ്ചുകോടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. നിര്‍മാണം ആരംഭിക്കുന്നതിനുള്ള ഭരണാനുമതിയും കിട്ടി. ആറ് പതിറ്റാണ്ട് മുമ്പ് കൊരങ്ങാട്ടി ആദിവാസി ഉന്നതിയില്‍ കുടി പള്ളിക്കൂടമായാണ് ആരംഭിച്ചത്. ഈറ്റയും മുളയും കാട്ടുകമ്പും കൊണ്ട് നിര്‍മിച്ച പള്ളിക്കൂടം പിന്നീട് യുപി, ഹൈസ്‍കൂള്‍ ആയി ഉയര്‍ത്തി. ഭൂരിപക്ഷവും ആദിവാസി ഉന്നതിയിലെ കുട്ടികളാണ് പഠിക്കുന്നത്. കൊരങ്ങാട്ടി, നെല്ലിപ്പാറകുടി, കുതിരയള, നൂറാങ്കര, തലമാലി പ്ലാമല, കൊടകല്ല് തുടങ്ങിയ ഉന്നതികളിലെ കുട്ടികളുടെ പ്രധാന വിദ്യാലയമാണിത്. അഡ്വ. എ രാജ എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് എന്നിവരുടെ ഇടപെടലാണ് ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തിയത്. പ്രദേശത്തുകാരുടെ ഏറേ നാളത്തെ ആഗ്രഹമാണ് ജനകീയ സര്‍ക്കാരിലൂടെ യാഥാര്‍ഥ്യമാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home