ad
Deshabhimani

വികസനത്തേരിലേറി

വീണ്ടും ചുവക്കാൻ ദേവികുളം

afdfgmm

ാറ്റ കമ്പനിയിലെ തൊഴിലാളികളുമായി അഡ്വ എ രാജാ എൽഎൽഎ സംസാരിക്കുന്നു

avatar
സ്വന്തം ലേഖകന്‍

Published on Apr 08, 2026, 12:15 AM | 2 min read

അടിമാലി

പച്ച വിരിച്ച തേയില തോട്ടങ്ങളും നീലകാശത്തെ മൂടുന്ന ജക്രാന്ത പൂക്കൾക്കിടയിലും ഇരുപത്തിയഞ്ചാം വർഷവും തുടർച്ചയായി ചുവക്കാൻ തയ്യാറെടുക്കുകയാണ് ദേവികുളം. മഹാമാരിയിലും മഹാപ്രളയത്തിലും വിറങ്ങലിച്ച മലനാടിനെ കൈപിടിച്ചുയർത്തി വികസനത്തിന്റേയും പ്രശ്സതിയുടെയും നെറുകയിലെത്തിച്ച എൽഡിഎഫ് സർക്കാരിന്റെ തുടർച്ചയ്ക്ക് ഒന്നാകുകയാണ് ദേവികുളത്തിന്റെ വോട്ടർമാർ. വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിനെ സഞ്ചാരികളുടെ ലോക ഭൂപടത്തിൽ എത്തിച്ചു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ സമാനതകളില്ലാത്ത മുന്നറ്റ മാണുണ്ടായത്. ആരോഗ്യമേഖലയുടെ കസനത്തിനായി മണ്ഡലത്തിൽ ചിലവാക്കിയത് 126.25 കോടി. അടിമാലി താലൂക്ക് ആശുപത്രിയെ നാടിന്റെ ആരോഗ്യകേന്ദ്രമാക്കി മാറ്റി. 43.53 കോടിയുടെ വികസനമാണ് നടപ്പാക്കിയത്. തോട്ടം തൊഴിലാളികളുടെ പ്രധാന കേന്ദ്രമായ മൂന്നാറും ആരോഗ്യ രംഗത്ത് മുന്നറ്റത്തിനൊരുങ്ങുകയാണ്.

63.81 കോടി ചിലവിൽ മൂന്നാറിൽ കിഫ്ബി സഹായത്തോടെ മൾട്ടി സ്പെഷാലിറ്റി ആശുപത്രിക്ക് തറക്കല്ലിട്ടു. കല്ലാർ വട്ടിയാർ കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിട നിർമാണം പൂർത്തിയാക്കി. കാന്തലൂർ കുടുംബാരോഗ്യകേന്ദ്രം മറയൂർ സാമൂഹികാരോഗ്യ കേന്ദ്രം കെട്ടിടം നിർമിക്കുന്നതിന് തുക അനുവദിച്ചു. ഇടമലക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ജീവനക്കാരുടെ കോട്ടേഴ്സ്‌ കെട്ടിടം മൂന്നാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിട നിർമാണം ചട്ടമൂന്നാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന പുതിയ കെട്ടിടം ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് നാല്‌ കോടിയും അനുവദിച്ചു. അടിമാലിയിൽ അമ്മയും കുഞ്ഞും ആശുപത്രി ആദ്യഘട്ട കെട്ടിട നിർമാണത്തിന് 20 കോടിയും അനുവദിച്ച് ഭരണാനുമതിയായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും മണ്ഡലത്തിൽ 17.41 കോടി യാണ് നൽകിയത്. പട്ടിക വിഭാഗങ്ങൾക്കായി 5.23 കോടിയും നൽകി. ലൈഫില്‍ 
വിരിഞ്ഞ സ്വപ്നങ്ങള്‍ മണ്ഡലത്തില്‍ പൂര്‍ത്തിയായത് 6579 വീടുകള്‍ കണ്‍നിറയെ കണ്ട സ്വപ്നങ്ങള്‍ പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് മലയോര ജനത. മണ്ഡലത്തില്‍ ആകെ 15117 ഗുണഭോക്താക്കളാണ് ഉള്ളത്. ഇതില്‍ 6579 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ലൈഫില്‍ സഹായം ലഭിച്ചവരാകെ. മഴയും വെയിലും കൊള്ളാത്ത, കുടുംബാംഗങ്ങളെ അടച്ചുറപ്പുള്ള വീട്ടില്‍ ജീവിതം സുരക്ഷിതമാക്കിയ സര്‍ക്കാരിനോട് തീര്‍ത്താതീരാത്ത കടപ്പാടാണ് ഉള്ളതെന്ന് ഇവര്‍ പറയുന്നു. ജനറല്‍, ആദിവാസി, പട്ടികജാതി മേഖലയിലും ഒരേപോലെ നേട്ടമെത്തിക്കാന്‍ കഴിഞ്ഞു. റോഡുകളും പാലങ്ങളും സർക്കാർ ഓഫീസുകൾക്ക് പുതിയ മന്ദിരങ്ങളും വികസനത്തിന്റെ പുതിയ മുഖമാണ് നൽകിയത്. 175 കോടി മുടക്കി രണ്ടാം മൈൽ ഉടുമ്പൻചോല മലയോരപാത 
പൂർത്തിയാക്കി 39.65 കോടി ചിലവിൽ മൂന്നാർ വട്ടവട റോഡും 13.70 കോടി മുടക്കി ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടി പെട്ടിമുടി ഇഢലിപ്പാറ പാതയും ഉൾപ്പടെ മണ്ഡലത്തിലാകെ 56 പാതകൾ യാഥാർഥ്യമാക്കി. മൂന്നാർ ഹെഡ് വർക്സിൽ മുതിരപ്പുഴയാറിന് കുറുകേ 6.80 കോടി ചിലവിൽ പാലം നിർമാണം പൂർത്തിയായി. അടിമാലി– മൂന്നാർ സംസ്ഥാന പാതയിൽ അമ്പഴച്ചാലിൽ പാലം, രാജമല അഞ്ചാംമേൈൽ പാലം, ദേവികുളത്തും കന്നിമല റോഡിലും പാലങ്ങളും അനുവദിച്ചു. ജനസേവനത്തിന് പുതുരൂപം നൽകി ജനങ്ങളുടെ സൗകര്യാർഥം ആറ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ നിർമിച്ച് നാടിന് സമർപ്പിച്ചു. മന്നാങ്കണ്ടം, വെള്ളത്തൂവൽ, ആനവിരട്ടി, മാങ്കുളം, കൊട്ടക്കാമ്പൂർ, കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസുകളാണ് ഈ സർക്കാരിൽ സ്മാർട്ടായത്.

15 സർക്കാർ സ്കൂളുകൾ ഹൈടെക്കായി. നാടിന്റെ കുടിവെള്ള ക്ഷാമം പരിഹരി ക്കുന്നതിന് സർക്കാർ വിപുലമായ പദ്ധതികളാണ് നടപ്പാക്കിയത്. 55.58 കോടി മുടക്കി പട്ടിശേരിയിൽ അണക്കെട്ട്‌ നിർമിച്ച് നാടിന് നൽകി. കാന്തല്ലൂർ, മറയൂർ, ഇടമലക്കുടി വട്ടവട, മൂന്നാർ, ദേവികുളം, ബൈസൺവാലി, ചിന്നക്കനാൽ, മാങ്കുളം, പള്ളിവാസൽ, വെള്ളത്തൂവൽ, അടിമാലി പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 709.99 കോടിയുടെ പദ്ധതികളാണ് സർക്കർ നടപ്പാക്കിയത്. നാടറിഞ്ഞ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് വീണ്ടും ചുവക്കാൻ തയ്യാറെടുക്കുകയാണ് മാമല നാട്. തോട്ടം തൊഴിലാളികളും കൃഷിക്കാരും മറ്റ് ജനവിഭാഗങ്ങളും ഈ തുടർച്ചയ്ക്ക് നാടിനൊപ്പം ചേരുകയാണ്. കുടുംബയോഗങ്ങളും പാതയോര യോഗങ്ങളിലും വോട്ടർമാരുടെ നിറഞ്ഞനിരയാണുള്ളത്. അഞ്ചാം വട്ടവും .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home