ad
Deshabhimani

അടിമാലി ലക്ഷംവീട് നഗറിലെ ദുരന്തബാധിതർക്ക്‌

വാടകയുമില്ല,വീടും ഇല്ല

adimali

അടിമാലി കൂമ്പൻപാറയിൽ ദേശീയപാത നിർമാണത്തെ തുടർന്ന് മണ്ണിടിഞ്ഞുതകർന്ന വീടുകളുടെ ആകാശദൃശ്യം (ഫയൽചിത്രം)

വെബ് ഡെസ്ക്

Published on Jun 24, 2026, 12:15 AM | 2 min read

അടിമാലി

അടിമാലി ലക്ഷംവീട് നഗറിലെ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാൻ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി അട്ടിമറിക്കുന്നതായി ആക്ഷേപം. ഇതോടെ സ്ഥലവും ഇല്ല വീടും ഇല്ലാതെ പെരുവഴിയിൽ ഇറങ്ങേണ്ടിവരുമോയെന്ന ആശങ്കയിലാണ് ഈ കുടുംബങ്ങൾ. ദേശീയപാതയും കേന്ദ്ര സർക്കാരും കരാർ കമ്പനിയും കയ്യൊഴിഞ്ഞതോടെ സർവസ്വവും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം വീതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും എൽഡിഎഫ് സർക്കാർ അനുവദിച്ചത്. പുനരധിവാസം നടപ്പാക്കേണ്ട കലക്ടർ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ദേശീയപാത അതോറിറ്റിയുടെ അശാസ് ത്രീയമായ പാത നവീകരണം ഒരു പ്രദേശത്തെയാകെ ഇല്ലാതാക്കിയത്. കാത്തിരിപ്പിനൊടുവില്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ അടിമാലി ലക്ഷംവീട് നഗറിലെ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം അനുവദിച്ചു. ദുരിത ബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുമാണ് സാമ്പത്തിക സഹായം അനുവദിച്ചിട്ടുള്ളത്. പൂര്‍ണമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയാണ് ധനസഹായമായി അനുവദിച്ചത്. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ട് ദുരിത ബാധിതരായ എല്ലാ കുടുംബങ്ങള്‍ക്കും വസ്ത്രങ്ങളും പാത്രങ്ങളും വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10,000 രൂപ വീതം ഒറ്റത്തവണ ധനസഹായവും അനുവദിച്ചു. മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് വാടകയിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായവും അനുവദിച്ചാണ് മാർച്ചിൽ ഉത്തരവ് പുറത്തിറക്കിയത്. വ്യവസ്ഥകള്‍ പ്രകാരം തുക അനുവദിക്കുന്നതിനായി ദുരന്തബാധിതരെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ സര്‍ക്കാരിന് നല്‍കുന്ന മുറയ്‌ക്കാവും ധനസഹായ വിതരണം ഉണ്ടാവുക. ഈ വീടുകള്‍ക്ക് എന്തെങ്കിലും ഇന്‍ഷുറന്‍സ് തുക ലഭിക്കുകയാണെങ്കില്‍ തുക ഇന്‍ഷുറന്‍സില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരികെ ഈടാക്കും. ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക 10 ലക്ഷം രൂപയില്‍ കൂടുതല്‍ ആണെങ്കില്‍ അധികം വരുന്ന തുക കുടുംബങ്ങള്‍ക്കും അല്ലാത്തപക്ഷം ലഭിക്കുന്ന തൂക മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും തിരികെ ഈടാക്കും. ഇന്‍ഷുറന്‍സ് തുക ലഭിക്കാത്ത സാഹചര്യത്തില്‍ ദേശീയപാതാ വിഭാഗം, കരാറുകാര്‍ എന്നിവരില്‍ നിന്നും തുക ഈടാക്കും. ഈ നിബന്ധനകളോടെയാണ് തുക അനുവദിച്ച് ഉത്തരവായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25നായിരുന്നു ലക്ഷംവീട് നഗറില്‍ മലയിടിഞ്ഞ് നാശനഷ്ടം സംഭവിച്ചത്. ദുരന്തത്തില്‍ എട്ട്‌ വീടുകള്‍ പൂര്‍ണമായി മണ്ണിനടിയിലായി. ദുരന്തത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടമാവുകയും ചെയ്തു. നിലവിൽ എട്ട് കുടുംബങ്ങൾ കെഎസ്ഇബിയുടെ കോർട്ടേഴ്സിലും 17 കുടുംബങ്ങൾ വാടകയ്ക്കുമാണ് താമസിക്കുന്നത്. ഭീമമായ തുക വാട കൊടുക്കാൻ കഴിയാതെ ദുരിതകയത്തിലാണ് ഇവരുടെ ജീവിതം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home