മണ്ണിടിച്ചില്‍
ദുരന്തത്തിന് കാരണം അശാസ്‍ത്രീയ മണ്ണെടുപ്പ്

അടിമാലി ലക്ഷംവീട് ഭാഗത്തുണ്ടായ മണ്ണിടിച്ചില്‍
അടിമാലി
അടിമാലി ലക്ഷംവീട് ഭാഗത്തെ മണ്ണിടിച്ചില്‍ ദുരന്തത്തിന് കാരണം അശാസ്‍ത്രീയമായ മണ്ണെടുപ്പെന്ന് സൂചന. വിദഗ്‌ധ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് വിവരം. മണ്ണിടിച്ചിലിനുള്ള കാരണം കണ്ടെത്താൻ കലക്ടര്‍ സാങ്കേതിക വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും മൈനിങ് ആന്‍ഡ് ജിയോളജി, ദേശീയപാത വിഭാഗം, പൊതുമരാമത്ത് വകുപ്പ്, ഉള്‍പ്പെടെയുള്ള സമിതിയാണ് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത് കലക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 25ന് രാത്രി 10.20നാണ് നാടിനെ നടുക്കിയ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായത്. ലക്ഷംവീട് ഭാഗത്തെ ഒമ്പത് വീടുകള്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നു. ദുരന്തത്തില്‍ പ്രദേശവാസിയായ ബിജു മരിക്കുകയും ഭാര്യ സന്ധ്യക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഗദ്ഗ സമിതിയെ നിയോഗിച്ചത്.








0 comments