ad
Deshabhimani

നിയന്ത്രണംവിട്ട കാർ ഓട്ടോയിൽ ഇടിച്ച് 
3 പേർക്ക് പരിക്ക്

കൊട്ടാരക്കര-– ദിണ്ടിഗൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു.

അപകടത്തിൽപ്പെട്ട വാഹനങ്ങൾ

വെബ് ഡെസ്ക്

Published on Oct 01, 2025, 12:15 AM | 1 min read

വണ്ടിപ്പെരിയാർ

കൊട്ടാരക്കര-– ദിണ്ടിഗൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ വണ്ടിപ്പെരിയാർ പെട്രോൾ പമ്പിന് സമീപം ഉണ്ടായ അപകടത്തിൽ ഗവി സ്വദേശികളായ ഷിബു, അന്നക്കൊടി, വസന്തി എന്നിവർക്ക് പരിക്കേറ്റു. ചൊവ്വ പകൽ 11ന് ആയിരുന്നു അപകടം. വണ്ടി പുലിയാർ ഭാഗത്ത് നിന്നും കുമളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ പിന്നാലെ വന്ന കാർ ഇടിച്ച് എതിർ ദിശയിലേക്ക് നിയന്ത്രണംവിട്ട്‌ ഓട്ടോയുടെ വശത്ത് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ കുറേ ദൂരം ഓട്ടോയെ നിരക്കികൊണ്ടുപോയി. വണ്ടിപ്പെരിയാർ ടൗൺ ഭാഗത്തേക്ക് പോയ ഓട്ടോ ആയിരുന്നു അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച ഗവി സ്വദേശികൾക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home