ad
Deshabhimani

കാറും ഓട്ടോറിക്ഷയും 
കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്

Accident
വെബ് ഡെസ്ക്

Published on Aug 29, 2025, 12:15 AM | 1 min read

കട്ടപ്പന

മലയോര ഹൈവേയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ യാത്രികരായ അയ്യപ്പന്‍കോവില്‍ പരപ്പ് കാരക്കാട്ട് ഭാസ്‌കരന്‍(74), ഭാര്യ ലീല(67), ഓട്ടോറിക്ഷ ഡ്രൈവര്‍ പരപ്പ് പുത്തന്‍ചിറയില്‍ സോബിന്‍(41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴം പകല്‍ 2.15ന് മാട്ടുക്കട്ടയിലാണ് അപകടം. ഭാസ്‌കരനും ഭാര്യയും കട്ടപ്പനയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. കട്ടപ്പനയില്‍നിന്ന് മാട്ടുക്കട്ടയിലേക്ക് വന്ന ഇന്നോവ കാര്‍, ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡ് വശത്ത് നിര്‍ത്തിയിട്ടിരുന്ന ലോറി കാഴ്ചമറച്ചതാണ് അപകടകാരണം. പരിക്കേറ്റവര്‍ക്ക് കട്ടപ്പനയില്‍ താലൂക്ക് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. ഉപ്പുതറ പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home