ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്

മൂലമറ്റം
ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. മുട്ടം നരിയംപാറയിൽ ജിഹാസ് ഇബ്രാഹിം (24), മുട്ടം എൻജിനിയറിങ് കോളജ് വിദ്യാർഥികളായ അതുൽ, ശബരി, മൂലമറ്റം സ്വദേശി ചന്ദ്രകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. മെഡിക്കൽ റെപ്രസെന്റേറ്റീവായ ജിഹാസ് ജോലികഴിഞ്ഞ് മുട്ടത്തുളള വീട്ടിലേക്ക് വരുമ്പോൾ എതിർ ദിശയിലെത്തിയ എൻജിനിയറിങ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. ഈ സമയം ഇതുവഴി കടന്നുപോയ ചന്ദ്രകുമാറിന്റെ ഇരുചക്ര വാഹനത്തിലേക്ക് വിദ്യാർഥികളുടെ വാഹനം മറിഞ്ഞു. പരിക്കേറ്റവരെ തൊടുപുഴയിലും മുട്ടത്തുമുളള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതോടെ ജിഹാസിനെ എറണാകുളത്തുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.










0 comments