സ്കൂൾ ബസ് ഫ്ളാഗ് ഓഫ് ചെയ്തു

പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ ദിനേശൻ ബസ് ഫ്ലാഗ്ഓഫ് ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Sep 16, 2025, 12:03 AM | 1 min read
പീരുമേട്
കരടിക്കുഴി പഞ്ചായത്ത് എൽപി സ്കൂളിന് വാഴൂർ സോമൻ എംഎൽഎ അനുവദിച്ച ബസിന്റെ ഫ്ലാഗ് ഓഫും വാഴൂർ സോമൻ അനുസ്മരണവും സംഘടിപ്പിച്ചു. അനുസ്മരണയോഗം അഴുത ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ വി ജോസഫും എംഎൽഎ ഫണ്ടിൽനിന്നും അനുവദിച്ച ബസിന്റെ ഫ്ലാഗ് ഓഫ് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ ദിനേശനും ഉദ്‌ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം എൻ സുകുമാരി അധ്യക്ഷയായി. വാഴൂർ സോമൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 22,50000 രൂപക്കാണ് ബസ് വാങ്ങിയത്. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ സെൽവത്തായ് രാജൻ, പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലൻ, ബ്ലാക്ക് പഞ്ചായത്തംഗം സബിത ആന്റണി, പീരുമേട് പഞ്ചായത്ത് അംഗങ്ങളായ തോമസ്, ആരോഗ്യമേരി, ഇ ചന്ദ്രൻ, ഹരിഹരൻ, എൽസി ശേഖർ, ബീന ജോസഫ്, സ്കൂൾ പ്രഥമാധ്യാപിക എം ഐ ഷൈലജ, എംഎൽഎയുടെ പിഎ എം ഗണേശൻ. എം കെ ബാലകൃഷ്ണൻ, പിടിഎ പ്രസിഡന്റ്, സി ബി റിൻസിമോൾ, തോമസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.








0 comments