കുട്ടിക്കുറുമ്പുകൾക്കായി വർണക്കൂടാരമൊരുക്കി

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Aug 14, 2025, 12:15 AM | 1 min read
രാജാക്കാട്
രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ-പ്രൈമറി കുട്ടികൾക്കായി നിർമിച്ച വർണക്കൂടാരത്തിന്റെയും അങ്കണ നവീകരണത്തിന്റെയും ഉദ്ഘാടനം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ ഉദ്‌ഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ് എൻ ആർ സുഭാഷ് അധ്യക്ഷനായി. അകം കളിയിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞും പുറംകളിയിടം രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷും ഉദ്ഘാടനം ചെയ്‌തു. സമഗ്രശിക്ഷ കേരള ഫണ്ടിൽ 10 ലക്ഷം രൂപ ചെലവിലാണ് വർണക്കൂടാരം നിർമിച്ചത്.
ജില്ലാ പഞ്ചായത്ത് ഫണ്ടിൽ 50 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണം നവീകരിച്ചത്. എസ്എസ്‌കെ ഡിപിസി എ എം ഷാജഹാൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ യു പ്രിയ, കിങ്ങിണി രാജേന്ദ്രൻ, ബെന്നി പാലക്കാട്ട്, റോയി പാലക്കാട്ട്, ഷിജി ജെയിംസ് എന്നിവർ സംസാരിച്ചു. തുടർന്ന് വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.










0 comments