കരിമണ്ണൂർ
അമ്മയെയും മകനെയും വീടുകയറി അക്രമിച്ച് പരിക്കേൽപ്പിച്ച യുവാവിനെ കരിമണ്ണൂർ പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ തളിപ്പറമ്പ് വെള്ളാട് ഭാഗത്ത് കുന്നുംപുറത്ത് അതുൽ സോമനെയാണ്(26) പിടികൂടിയത്. അയൽവാസികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായതിനെത്തുടർന്ന് കരിമണ്ണൂർ പാഴുക്കര പുളിക്കൽ മനു പ്രസാദിനെയും അമ്മ രാധാമണിയെയും മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ച് പരിക്കേൽപ്പിച്ചത്. മനുപ്രസാദിന്റെ വലതുനെഞ്ചിൽ ആറ് തുന്നലുണ്ട്. എസ്ഐ അലക്സാണ്ടർ, എസ്സിപിഒമാരായ രാജേഷ്, എ ടി അജിത് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതി റിമാൻഡ് ചെയ്തു.
0 comments