പീരുമേട്ടിൽ ‘വീശുംവികസനക്കാറ്റ്’

വിനോദ സഞ്ചാരികൾക്കായി ബോട്ട് സവാരി ആരംഭിക്കുന്ന കല്ലാർ തോട

സ്വന്തം ലേഖകൻ
Published on Aug 24, 2025, 12:15 AM | 2 min read
പീരുമേട്
തേയിലവ്യവസായത്തിന്റെ പച്ചപ്പിൽ ജീവിതം കരുപിടിപ്പിക്കുന്ന ജനത അറിയുന്നു വികസനം. തോട്ടംതൊഴിലാളികളുടെ വികസന സ്വപ്‌നങ്ങളാണ് തളിർക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ ഒട്ടേറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച് പീരുമേട് പഞ്ചായത്തിലെ എൽഡിഎഫ് ഭരണസമിതി അഞ്ച് വർഷം പൂർത്തിയാക്കുന്നത്. വിവിധ സേവനങ്ങൾക്കായുള്ള അപേക്ഷ എന്ന വാക്ക്മാറ്റി ‘ആവശ്യപത്രം’ എന്നതിലേക്കുള്ള മാറ്റം പഞ്ചായത്തുകളുടെ ചരിത്രത്തിൽ ആദ്യമായിരിക്കും.
പ്രഭാതഭക്ഷണം കഴിച്ചിട്ടാവാം പഠനം
ഒരു എയ്ഡഡ് ഉൾപ്പെടെ ആറ് എൽപി സ്കൂളുകളിൽ 600ലേറെ കുട്ടികൾക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രഭാത ഭക്ഷണം നൽകുന്നത്. അഴുത, മുറിഞ്ഞപുഴ, പള്ളിക്കുന്ന്, ഗ്ലെൻമേരി, കരടിക്കുഴി, ലാഡ്രം തുടങ്ങിയ എൽപി സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കിയത്. ഇതിനകം 15 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു. ഇതേ സ്കൂളുകളിൽ കുട്ടികൾക്ക് യോഗാ പരിശീലനം നൽകുന്നു. അഞ്ചു സ്കൂളുകളിൽ ലാപ്ടോപ്പും പ്രിന്ററും നൽകി.
ലൈഫായത് 1013 കുടുംബങ്ങൾക്ക്
51 അതി ദരിദ്ര കുടുംബങ്ങളിൽ 28 കുടുംബങ്ങൾക്ക് പ്രതിമാസം നൽകി. 500 രൂപ ചെലവ് വരുന്ന ഭക്ഷ്യകിറ്റും 16 കുടുംബങ്ങൾക്ക് ചികിത്സാ സഹായവും നൽകുന്നു. അതിദരിദ്ര വിഭാഗത്തിൽപ്പെടുന്ന ഒമ്പത് പേർക്ക് അഞ്ച് ലക്ഷം രൂപവീതം വീട് നേരത്തെ അനുവദിച്ചു. അഞ്ചുവർഷംകൊണ്ട് ലൈഫിൽ ആകെ 1013 ൽ ഭൂരിപക്ഷം വീടുകളുടെയും നിർമാണം പൂർത്തീകരിച്ചു. പീരുമേട് ടൗൺ മുതൽ ഗസ്റ്റ് ഹൗസ് വരെയുള്ള ആറ് കിലോമീറ്റർ റോഡ് 30 ലക്ഷം രൂപ ചെലവഴിച്ച് ടാറിങ് നടത്തിയത്.
ആവോളം കുടിക്കാം
ജൽജീവന്‍ പദ്ധതിയിൽ 2500 ഓളം പേർക്ക് കുടിവെള്ള കണക്ഷനുകൾ നൽകി. 3000 ത്തോളം പേർക്ക് കൊടുക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുന്നു. പ്രാദേശിക കുടിവെള്ള പദ്ധതിക്കായി രണ്ടു കോടിയോളം രൂപ ചെലവഴിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി ഒരു ഡസനിലേറെ മിനി ഹൈമാസ്‌റ്റ് ലൈറ്റ് സ്ഥാപിച്ചു. പഞ്ചായത്തിലെ വിവിധ റോഡുകളുടെ മെയിന്റനൻസിന് അഞ്ചു കോടിയിലധികം രൂപ നൽകി. വേനൽക്കാല കായിക പരിശീലനവും നീന്തൽ പരിശീലനവും നൽകി.
മാലിന്യമുക്ത നവകേരളത്തിനായി
മാലിന്യ മുക്ത നവകേരളം പദ്ധതി ഹരിതം അഴുത എന്ന പേരിൽ പഞ്ചായത്തിൽ നടത്തിവരുന്നു. ദേശീയപാതയോരങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനായി ഒന്നര കിലോമീറ്ററിൽ 11 ക്യാമറകൾ സ്ഥാപിച്ചു. ഇതോടെ പ്രശ്നത്തിന് പരിഹാരമായി.
ജൈവ മാലിന്യ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ തുടരുന്നു. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന വളം മിതമായ വിലയിൽ കൃഷിക്കാർക്ക് നൽകിവരുന്നു. അജൈവ മാലിന്യസംഭരണ കേന്ദ്രം റാണികോവിലിൽ പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്ത് ഉൾപ്പെടുന്ന പ്രദേശത്ത് 21 കിലോമീറ്റർ കൊട്ടാരക്കര - ദിണ്ടിഗൽ ദേശീയപാത കടന്നുപോകുന്നുണ്ട്. 12 ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് ആഴ്ചയിൽ മൂന്ന് ദിവസം ശുചീകരണ ജോലികൾ നടത്തുന്നു. കൂടാതെ വിനോദസഞ്ചാരകേന്ദ്രമായ പരുന്തുംപാറയിൽ മൂന്നുദിവസവും ഇതേ തൊഴിലാളികൾ ശുചീകരണജോലികളിൽ ഏർപ്പെടുന്നുണ്ട്. ഹരിതം അഴുത മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പരുന്തുംപാറയിൽ ഗ്രീൻ ടോൾഗേറ്റ് സ്ഥാപിച്ചു. ഇതിലൂടെ ലഭിക്കുന്ന വരുമാനം ടൂറിസം വികസനത്തിന് ഉപയോഗിക്കുന്നു. പഞ്ചായത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിനായി 35 കേന്ദ്രങ്ങളിൽ സൈൻബോർഡുകൾ സ്ഥാപിച്ചു. ഹാപ്പിനസ്സ് പാർക്ക് കല്ലാർ തോട്ടിൽ വിനോദസഞ്ചാരികൾക്കായി ബോട്ട് സവാരി ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. ഇവിടെ നിർമിക്കുന്ന ഹാപ്പിനസ് പാർക്കിന്റെ ആദ്യഘട്ടം പൂർത്തിയായി. ദേശീയപാതയോരത്തെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനു സമീപം ടോയ്‌ലറ്റും മിനി പാർക്ക് ഗാർഡും സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.








0 comments