ഇടുക്കി

ലൈഫൊരുക്കിയത്‌ 
25,253 കുടുംബങ്ങൾക്ക്‌

ലെെഫ് ഇടമലക്കുടി

ഇടമലക്കുടിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം നിർമിച്ച വീടുകൾ

avatar
സ്വന്തം ലേഖകൻ

Published on Aug 15, 2025, 12:30 AM | 1 min read

ഇടുക്കി

സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലൂടെ ജില്ലയിലെ 25,253 കുടുംബങ്ങൾക്ക്‌ സ്വപ്‌നം യാഥാർഥ്യമായി. 32,821 വീടുകൾക്കാണ്‌ കരാര്‍ നൽകിയത്‌. ബാക്കി 7568 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്‌. സ്വന്തമായി ഭൂമിയുള്ള 23,193 കുടുംബങ്ങൾക്ക്‌ വീടും 1829 കുടുംബങ്ങൾക്ക്‌ ഭൂമി ഉള്‍പ്പെടെ വീടും നല്‍കി. ഇതുവരെ 1029.34 കോടി രൂപയാണ്‌ ജില്ലയില്‍ ചെലവഴിച്ചത്‌. പഞ്ചായത്തുകളില്‍ കൂടുതല്‍ വീട് നിര്‍മിച്ചത് അടിമാലി പഞ്ചായത്താണ്. 1212 വീടുകള്‍. 1148 വീടുകളുമായി വണ്ടിപ്പെരിയാറാണ് രണ്ടാമത്. നഗരസഭകളില്‍ 1152 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് കട്ടപ്പനയാണ് മുമ്പില്‍. ഇതുവരെ അടിമാലി, കരിമണ്ണൂര്‍ എന്നിവിടങ്ങളിലെ രണ്ട് ഭവനസമുച്ചയങ്ങളിലായി ഭൂരഹിത–ഭവനരഹിതരായ 246 പേരെ പുനരധിവസിപ്പിച്ചു. അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട 212 ഗുണഭോക്താക്കളുടെ വീടുകള്‍ പൂര്‍ത്തീകരിച്ചു. ഭൂരഹിതരായ 14 ലൈഫ് ചിറ്റിലപ്പിള്ളി ഫ‍ൗണ്ടേഷൻ സഹായത്തോടെ ഭൂമിവാങ്ങി നല്‍കി. കുമാരമംഗലം പഞ്ചായത്തിലെ അര്‍ഹരായ മുഴുവൻ ഭവനരഹിതരുടെയും വീടുനിര്‍മാണം പൂര്‍ത്തിയാക്കി.

ജില്ലയിലെ പത്തിലധികം പഞ്ചായത്തുകള്‍ ഈവര്‍ഷം തന്നെ ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിര്‍മാണം പൂര്‍ത്തീകരിക്കും. എസ്‌സി, എസ്‌ടി, ഫിഷറീസ് അഡീഷണല്‍ പട്ടിക പ്രകാരം 1948, ലൈഫ് 2020ല്‍ 1731, ഇപിഇപിയില്‍ 212, ലൈഫ് പിഎംഎവൈ(അര്‍ബന്‍) 1991, ലൈഫ് പിഎംഎവൈ(റൂറല്‍) 1851, വിവിധവകുപ്പുകള്‍ മുഖേന 1963 എന്നിങ്ങനെയാണ്‌ ജില്ലയില്‍ നിർമിച്ചുനൽകിയ വീടുകളുടെ കണക്ക്‌. ലൈഫ്മിഷന്‍ പദ്ധതിയുടെ ഒന്നാംഘട്ടം ജില്ലയില്‍ വിജയകരമായി പൂര്‍ത്തീകരിക്കുകയും രണ്ടാംഘട്ടവും മൂന്നാംഘട്ടവും പുരോഗമിക്കുന്നു. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവനനിര്‍മാണവും മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യമിടുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home