പോത്ത് വൈദ്യുതാഘാതമേറ്റ് ചത്തു

കരിമണ്ണൂർ
കൃഷിയിടത്തില്‍ മേയാൻ വിട്ടിരുന്ന പോത്ത് വൈദ്യുതാഘാതമേറ്റ് ചത്തു. കരിമണ്ണൂർ മണ്ണാറത്തറ മുണ്ടയക്കൽ സ്‌റ്റെല്ലയുടെ പൊത്താണ് ചത്തത്. തിങ്കൾ പകൽ മൂന്നൊടെയാണ് സംഭവം. സ്റ്റെല്ലയുടെ പുരയിടത്തിൽ വൈദ്യുതി കമ്പി പൊട്ടിവീണിരുന്നു. ഇത് വലിച്ചുകെട്ടി കെഎസ്ഇബി ജീവനക്കാര്‍ മടങ്ങി. അധികം വൈകാതെ പുരയിടത്തിലെ മറ്റൊരു ഭാഗത്ത് വയലിൽനിന്ന കമ്പി പൊട്ടിവീണു. ഈ സമയം വയലിൽ മേഞ്ഞിരുന്ന പോത്തിന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.








0 comments