കൊറത്തികുടി ഉന്നതിയിലേക്കുള്ള സ്വകാര്യ ബസ് സര്‍വീസ് തടഞ്ഞു
വനംവകുപ്പ് നടപടി മനുഷ്യത്വരഹിതം: സിപിഐ എം


സ്വന്തം ലേഖകൻ
Published on Mar 01, 2026, 12:15 AM | 1 min read
അടിമാലി
കൊറത്തികുടി ഉന്നതിയിലേക്കുള്ള സ്വകാര്യ ബസ് സര്‍വീസ് തടഞ്ഞ വനംവകുപ്പ് നടപടി മനുഷ്യത്വരഹിതവും നീചവുമാണെന്ന് സിപിഐ എം ഏരിയ കമ്മിറ്റി പ്രതിഷേധകുറിപ്പിൽ പറഞ്ഞു. മാങ്കുളത്ത്നിന്നും കൊറത്തിയിലേക്കുള്ള സ്വകാര്യ ബസിനെയാണ് ശനിയാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അകാരണമായി തടഞ്ഞത്. ജനങ്ങളുടെ സഞ്ചരിക്കാനുള്ള അവകാശമാണ് ഇവിടെ തടസപ്പെട്ടത്. മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ഈപാത കെഎസ്ഇബി ഏറ്റെടുത്ത് നിര്‍മാണം നടത്തിയിട്ടുള്ളതാണ്.
മാങ്കുളത്ത്നിന്നും കാട്ടുപാതയിലൂടെ അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ച് വേണം. കൊറത്തിക്കുടിയില്‍ എത്താന്‍ ഇപ്പോള്‍ ട്രിപ്പ് ജീപ്പുകളെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. ഇതുവഴി സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് ലഭിച്ചിട്ടുള്ള ബസ് തടഞ്ഞ നടപടി അംഗീകരിക്കാന്‍ കഴിയില്ല. ബസ് സര്‍വീസ് നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടി പ്പിക്കുമെന്ന് ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടര്‍ പറഞ്ഞു.










0 comments