ad
Deshabhimani

നിധിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മഹിളാ അസോസിയേഷന്‍

 ജാതി അധിക്ഷേപത്തെ തുടർന്ന് മരണപ്പെട്ട അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷം ബിഡിഎസ് വിദ്യാർഥി നിധിൻ രാജിന്റെ കുടുംബത്തെ മഹിളാ അസോസിയേഷൻ നേതാക്കള്‍ സന്ദര്‍ശിച്ചു.

നിധിൻ രാജിന്റെ അമ്മ ലതയെ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ആശ്വസിപ്പിക്കുന്നു. 
നിധിന്റെ അച്ഛന്‍‌ രാജന്‍, എം ജി മീനാംബിക, എസ് പുഷ്പലത എന്നിവര്‍ സമീപം

വെബ് ഡെസ്ക്

Published on Apr 17, 2026, 12:47 AM | 1 min read

വിതുര

ജാതി അധിക്ഷേപത്തെ തുടർന്ന് മരണപ്പെട്ട അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷം ബിഡിഎസ് വിദ്യാർഥി നിധിൻ രാജിന്റെ കുടുംബത്തെ മഹിളാ അസോസിയേഷൻ നേതാക്കള്‍ സന്ദര്‍ശിച്ചു. സംസ്ഥാന സെക്രട്ടറി സി എസ് സുജാത, കേന്ദ്ര കമ്മിറ്റി അംഗം എം ജി മീനാംബിക, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് പുഷ്പലത, മേഖലാ സെക്രട്ടറി സുമ, സിപിഐ എം ഏരിയ സെക്രട്ടറി മധുസൂദനന്‍ എന്നിവരാണ് വീട്ടിലെത്തിയത്. താങ്ങാനാകാത്ത വേദനയാണ് കുടുംബത്തിന് സംഭവിച്ചിട്ടുള്ളത്. നിധിന് നീതി ലഭിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തിൽ എല്ലാവിധ പിന്തുണയും കുടുംബത്തിന് ഉറപ്പാക്കുമെന്ന് മഹിളാ അസോസിയേഷൻ വാഗ്ദാനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home