ad
Deshabhimani

ക്ഷേമപെൻഷൻ സഹകരണബാങ്കുകളിലൂടെ നൽകണം

സീനിയർ സിറ്റിസൺസ്‌ ഫ്രണ്ട്‌സ്‌ വെൽഫെയർ 
അസോസിയേഷൻ സെക്രട്ടറിയറ്റ്‌ ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി  ഉദ്‌ഘാടനംചെയ്യുന്നു

സീനിയർ സിറ്റിസൺസ്‌ ഫ്രണ്ട്‌സ്‌ വെൽഫെയർ 
അസോസിയേഷൻ സെക്രട്ടറിയറ്റ്‌ ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 19, 2026, 12:00 AM | 1 min read

തിരുവനന്തപുരം

ക്ഷേമപെൻഷൻ സഹകരണബാങ്കുകളിൽക്കൂടി വിതരണംചെയ്‌ത്‌ വീടുകളിൽ എത്തിച്ചുനൽകുന്നത്‌ തുടരണമെന്ന്‌ ആവശ്യപ്പെട്ട്‌ വയോജനങ്ങൾ സെക്രട്ടറിയറ്റ്‌ മാർച്ചും ധർണയും നടത്തി. വയോജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നയം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സീനിയർ സിറ്റിസൺസ്‌ ഫ്രണ്ട്‌സ്‌ വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിലായിരുന്നു സമരം. സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ജി രാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ സുകുമാരൻ ആശാരി, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ആർ രാജൻ, ട്രഷറർ കാട്ടാക്കട രാമചന്ദ്രൻ, പി മുരളീധരൻ, എസ്‌ രാധാകൃഷ്‌ണൻ, ഡോ. വി എം സുനന്ദകുമാരി, സി പി രവീന്ദ്രൻ, രാധാ ധർമരാജൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home