ജലമാണ് ജീവന്‍ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം
സുരക്ഷിത ജലലഭ്യതയും ജലജന്യരോഗ പ്രതിരോധവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്‍ "ജലമാണ് ജീവന്‍' ജനകീയ തീവ്ര കര്‍മപരിപാടി ആരംഭിക്കും. ഘട്ടങ്ങളായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി 30, 31 തീയതികളില്‍ സംസ്ഥാനത്തെ എല്ലാ കിണറുകളിലും ക്ലോറിനേഷന്‍ നടത്തും. സെപ്തംബര്‍ എട്ടുമുതല്‍ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്കൂളുകള്‍വഴി ബോധവല്‍ക്കരണം നടത്തും. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഹരിതകേരളം മിഷന്‍ സജ്ജമാക്കിയ ജലഗുണനിലവാര പരിശോധനാ സംവിധാനം കേന്ദ്രീകരിച്ച് ജലപരിശോധനയും നടത്തും. 20 മുതല്‍ നവംബര്‍ ഒന്നുവരെ പൊതുകുളങ്ങള്‍, ജലസ്രോതസ്സുകള്‍ എന്നിവ ശുചീകരിക്കും. അവയിലേക്ക് മാലിന്യം എത്തുന്ന വഴികള്‍ അടയ്ക്കുകയും ചെയ്യും. ആരോഗ്യവകുപ്പ്, തദ്ദേശവകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവ ഏകോപിപ്പിച്ചാണ് കര്‍മപരിപാടി. അമീബിക് മസ്തിഷ്ക ജ്വരംപോലുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന സൂക്ഷ്മജീവികളെ പ്രതിരോധിക്കാനാണ് ആദ്യഘട്ടത്തില്‍ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തുന്നത്. പൈപ്പ് വെള്ളം ഉപയോഗിക്കുന്നവര്‍ അത് സംഭരിക്കാന്‍ ഉപയോഗിക്കുന്ന ടാങ്കുകള്‍ ക്ലോറിനേറ്റ് ചെയ്യണം. പൊതുകിണറുകളും ക്ലോറിനേറ്റ് ചെയ്യും. കിണറുകളിലെ ജലത്തിന്റെ അളവ് അനുസരിച്ച് ശാസ്ത്രീയമായ ക്ലോറിനേഷന്‍ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇതിനാവശ്യമായ ബ്ലീച്ചിങ് പൗഡര്‍/ക്ലോറിന്‍ ഗുളികകള്‍ എന്നിവ തദ്ദേശസ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കും.









0 comments