കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ‘ ക്രിക്കറ്റ് സെന്റർ ഓഫ് എക്സലൻസ്’ അങ്കമാലിയിൽ പ്രവർത്തനമാരംഭിച്ചു

പ്രതീകാത്മക ചിത്രം
അങ്കമാലി : കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് സെന്റർ ഓഫ് എക്സലൻസ് ആരംഭിച്ചു. ആർ വൺ സിക്സുമായി സഹകരിച്ച് അങ്കമാലി ഫിസാറ്റ് കോളേജ് ഗ്രൗണ്ടിൽ ഒരുക്കിയ ‘ബ്ലൂ ടൈഗേഴ്സ് ആർ16 സെന്റർ ഓഫ് എക്സലൻസ്’ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു.
ഫിസാറ്റിന്റെ 5.4 ഏക്കർ ഗ്രൗണ്ടിലാണ് സെന്റർ പ്രവർത്തിക്കുന്നത്. കേരളത്തിലെ ആദ്യ കൺവേർട്ടബിൾ നാച്ചുറൽ ടർഫാണ് പ്രധാന ആകർഷണം. മഴയത്ത് ഇൻഡോറായും മറ്റ് സമയങ്ങളിൽ ഔട്ട്ഡോറായും ഉപയോഗിക്കാവുന്ന ടർഫിൽ മൂന്ന് പിച്ചുകളുണ്ട്. കൂടാതെ ഇൻഡോർ ടർഫും ഓപ്പൺ പ്രാക്ടീസ് പിച്ചുമുണ്ട്.
മുൻ കേരള രഞ്ജി ട്രോഫി താരം റൈഫി വിൻസെന്റ് ഗോമസാണ് അക്കാദമിയുടെ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. 28 വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടെ ഒരു വർഷത്തെ സൗജന്യ പരിശീലനം നൽകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 25 പേർക്ക് സൗജന്യ ക്രിക്കറ്റ് കിറ്റുകളും നൽകും.








0 comments