തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് തിരിച്ചടി; ആർ ശ്രീലേഖ രാജിവെച്ചു

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണസമിതിയെ പ്രതിസന്ധിയിലാക്കി ആർ ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. ഒരു സീറ്റ് മാത്രം ഭൂരിപക്ഷത്തിൽ ഭരണത്തിലേറിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ശ്രീലേഖയുടെ രാജി. നേരത്തെ പല തവണ മേയർ സ്ഥാനം നൽകാത്തതിലുള്ള കടുത്ത അതൃപ്തി ശ്രീലേഖ പ്രകടിപ്പിച്ചിരുന്നു. ഈ അതൃപ്തി തന്നെയാണ് രാജിക്ക് പിന്നിലെന്നാണ് നിലവിലെ വിവരം.
മേയർ വി വി രാജേഷിന് സെപ്റ്റംബർ 30ന് തന്നെ രാജിക്കത്ത് കൈമാറിയിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. അതേസമയം, സ്വകാര്യ വിഷയങ്ങളെ തുടർന്നാണ് രാജിയെന്നാണ് ശ്രീലേഖ വിശദീകരിക്കുന്നത്. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് പറഞ്ഞാണ് ശാസ്തമംഗലം വാർഡ് കൗൺസിലറായി മത്സരിച്ചതെന്ന് നേരത്തെ ശ്രീലേഖ പറഞ്ഞിരുന്നു.








0 comments