അനുഭവങ്ങളിൽനിന്ന് ജനം പറയുന്നു
വർക്കല സുരക്ഷിതമാണ്

സുധീർ വർക്കല
Published on Apr 07, 2026, 12:56 AM | 1 min read
വർക്കല
വർക്കലയിൽ ഇന്ന് ജനങ്ങൾ അനുഭവിക്കുന്ന ഒരു വലിയ മാറ്റം സുരക്ഷിതത്വത്തിന്റെ ഉയർച്ചയാണ്. 10വർഷത്തിനിടെ എംഎൽഎ വി ജോയി ഇടപെട്ട് ഒരുക്കിയെടുത്തതാണ് ഇൗ സംവിധാനങ്ങൾ. പൊലീസ്, എക്സൈസ്, മോട്ടോർ വാഹന വകുപ്പ്, പിങ്ക് പൊലീസ് യൂണിറ്റ് എന്നിവയുടെ സാന്നിധ്യം ശക്തിപ്പെടുത്തി. വർക്കലയിൽ ഡിവൈഎസ്‌പി ഓഫീസ് സ്ഥാപിച്ചതോടെ നിയമവും ക്രമസമാധാനവും കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ വേഗത കൈവന്നു. പൊലീസ് സംവിധാനം കൂടുതൽ സജീവമായി. അതോടൊപ്പം നാവായിക്കുളത്ത് എക്സൈസ് സർക്കിൾ ഓഫീസ് പ്രവർത്തനം ആരംഭിച്ചതോടെ അനധികൃത ലഹരി നിർമാർജനത്തിനും കരുത്തായി. കെഎൽ–81 വാഹന രജിസ്ട്രേഷൻ ഓഫീസ് വർക്കലയിൽ പ്രവർത്തനം ആരംഭിച്ചതോടെ റോഡ് സുരക്ഷയ്ക്കും വലിയ പ്രാധാന്യം ലഭിച്ചു. വാഹനങ്ങളുടെ രജിസ്ട്രേഷൻ, പരിശോധന, നിയമാനുസൃത നടപടികൾ എന്നിവ കൂടുതൽ കൃത്യമായി നടപ്പാക്കാൻ ഇതിലൂടെ സാധിച്ചു. മണ്ഡലത്തിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പിങ്ക് പൊലീസ് സംവിധാനവും കൊണ്ടുവന്നു. പൊതുസ്ഥലങ്ങളിൽ, ബസ് സ്റ്റാൻഡുകൾ, സ്കൂൾ, കോളേജ് പരിസരങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പിങ്ക് പൊലീസ് യൂണിറ്റ് വലിയ പങ്ക് വഹിക്കുന്നു. അനുഭവങ്ങളിൽനിന്ന് ജനം പറയുന്നു, വർക്കല സുരക്ഷിതമാണ്.
അമ്മമനസ്സുകൾ ജോയിക്കൊപ്പം
വർക്കല
തുടരട്ടെ ഈ സന്തോഷം ! അമ്മമാരുടെ മനസ്സിൽ ആദ്യമെത്തുക മക്കളുടെ സുരക്ഷയാണ്, അവരുടെ പഠനമാണ്, ഭാവിയാണ്. വർക്കലയിലെ അമ്മമാർക്ക് ഇന്ന് ആത്മവിശ്വാസമുണ്ട്. കാരണം അവർ മാറ്റം കണ്ടവരാണ്. സ്കൂൾ കെട്ടിടങ്ങൾ മാറി, പഠനസൗകര്യം മെച്ചപ്പെട്ടു. വഴികൾ സുരക്ഷിതമായതോടെ പൊതുയിടങ്ങളിൽ പേടിയില്ലാതെ നടക്കാം. നടയറയിൽ വോട്ട് തേടിയെത്തിയ വർക്കല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി ജോയിയോട് അമ്മമാർ അവരുടെ ആശ്വാസം പങ്കുവച്ചു. കുടിവെള്ളം വീട്ടിലെത്തി, ഓഫീസുകൾ ജനകീയമായി, സേവനങ്ങൾ എളുപ്പമായി. എല്ലാം കൊണ്ടുവന്നത് പ്രിയപ്പെട്ട ജോയിയാണ്. അതുകൊണ്ട് ഒരേ സ്വരത്തിൽ അവർ പറഞ്ഞു ‘ഞങ്ങൾക്ക് വേണ്ടത് ഞങ്ങളെ മനസ്സിലാക്കുന്ന ഒരാളെയാണ്. അത് ജോയി അല്ലാതെ മറ്റാര്’.










0 comments