വി സുകുമാരന്റെ ഓർമ പുതുക്കി

വി സുകുമാരൻ മാസ്റ്റർ അനുസ്മരണത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി സംസാരിക്കുന്നു
കിളിമാനൂർ
അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ താലൂക്ക് കമ്മിറ്റി അംഗം, സിപിഐ എം കിളിമാനൂർ ലോക്കൽ സെക്രട്ടറി, കർഷക സംഘം ജില്ലാ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച വി സുകുമാരൻ മാസ്റ്ററുടെ 41-–ാം ചരമവാർഷികം സമുചിതമായി ആചരിച്ചു. ജില്ലാ സെക്രട്ടറി വി ജോയി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി മുഖ്യ പ്രഭാഷകനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി പി മുരളി, ജില്ലാ കമ്മിറ്റി അംഗം ശ്രീജ ഷൈജുദേവ്, ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങൾ ഇ ഷാജഹാൻ, കെ എം ലാജി, എസ് മധുസൂദനക്കുറുപ്പ്, എ ദേവദാസ്, പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജു മോൾ, കെ ജി പ്രിൻസ്, എൻ പ്രകാശ്, എ മുരളീധരൻ, എസ് വിദ്യാനന്ദ കുമാർ, ബി പ്രേമചന്ദ്രൻ, ആർ എസ് രമേശ്, കെ ആർ ദാമോദരൻ പിള്ള, എസ് എം റഫീക്ക്, വി തുളസീഭായി, ഭാഗ്യോദയൻ എന്നിവർ സംസാരിച്ചു.











0 comments