ad
Deshabhimani

ഓഡിറ്റ്‌ വകുപ്പിലെ അന്യായ സ്ഥലംമാറ്റം: പ്രതിഷേധവുമായി ജീവനക്കാർ

സംസ്ഥാന ഓഡിറ്റ് വകുപ്പിലെ അന്യായ സ്ഥലംമാറ്റങ്ങൾക്കെതിരെ എൻജിഒ യൂണിയന്റെയും കെജിഒഎയുടെയും  നേതൃത്വത്തിൽ ഡയറക്ടറേറ്റിൽ നടന്ന പ്രതിഷേധം

സംസ്ഥാന ഓഡിറ്റ് വകുപ്പിലെ അന്യായ സ്ഥലംമാറ്റങ്ങൾക്കെതിരെ എൻജിഒ യൂണിയന്റെയും കെജിഒഎയുടെയും നേതൃത്വത്തിൽ ഡയറക്ടറേറ്റിൽ നടന്ന പ്രതിഷേധം

വെബ് ഡെസ്ക്

Published on Sep 23, 2026, 12:04 AM | 1 min read

തിരുവനന്തപുരം

സംസ്ഥാന ഓഡിറ്റ് വകുപ്പിലെ അന്യായ സ്ഥലംമാറ്റങ്ങൾക്കെതിരെ എൻജിഒ യൂണിയന്റെയും കെജിഒഎയുടെയും നേതൃത്വത്തിൽ ഡയറക്ടറേറ്റിനും ജില്ലാ ഓഫീസുകൾക്കുമുന്നിലും പ്രതിഷേധിച്ചു. ഡയറക്ടറേറ്റിനുമുന്നിൽ നടന്ന പ്രകടനം കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ്‌ ഡയറക്ടർമുതൽ ഓഫീസ് അറ്റൻഡ്‌ വരെയുള്ള ജീവനക്കാരെ തലങ്ങും വിലങ്ങുമാണ്‌ സ്ഥലംമാറ്റിയത്‌. ഭരണസൗകര്യമെന്ന ന്യായമുന്നയിച്ച് ക്ലറിക്കൽ അറ്റൻഡർമാരെവരെ സ്വന്തം ജില്ലയിൽനിന്ന് സ്ഥലംമാറ്റി. എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി പി കെ വിനുകുമാർ, കെ പി സുനിൽകുമാർ, എം രഞ്ജിനി, എസ് ശ്രീകുമാർ, എസ്‌ എ അനീസ്, എം എസ്‌ ലിംന എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home